സ്ത്രീസുരക്ഷയില്ലാത്ത നഗരങ്ങളില്‍ കൊച്ചി മുന്നിലേക്ക്; കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പീഡനക്കേസുകളില്‍ 97 ശതമാനം വര്‍ധനവ്

പ്രതീകാത്മചിത്രം

കൊച്ചി:  ലോകമെങ്ങും സുരക്ഷിതമല്ലാത്ത സ്ത്രീയ്ക്ക് വനിതാദിനമാഘോഷിക്കുമ്പോള്‍ കേരളത്തിന് അത്ര സുഖകരമല്ലാത്ത വാര്‍ത്തയാണ് കേള്‍ക്കേണ്ടിവരുന്നത്. നിരന്തരമായ പീഡനങ്ങളിലൂടെ കേരളം വാര്‍ത്തകളില്‍ ഇടം നേടുമ്പോള്‍, സംസ്ഥാനം സ്ത്രീകള്‍ക്ക് വസിക്കാന്‍ ഏറ്റവും അപകടകരമാണെന്ന വിവരങ്ങള്‍ കണ്ടെത്താനായത്. ഏറ്റവും പുതിയ വിവരമനുസരിച്ച് കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൊച്ചിയില്‍ മാത്രമായി പീഡനക്കേസുകളില്‍ 97 ശതമാനം വര്‍ധനവാണ് കണ്ടെത്താനായത്.

ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കൊച്ചി സ്ത്രീകള്‍ക്ക് അപകടകരമാണെന്ന് കണ്ടെത്താനായത്.  2012ല്‍ 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്യത ജില്ലയില്‍ 2016 ആകുമ്പോഴേയ്ക്കും 174 കേസുകളാണ് രജിസ്റ്റര്‍ ചെയ്യ്തിരിക്കുന്നത്. പീഡനം, തട്ടികൊണ്ടുപോകല്‍, സ്ത്രീകളെ ശല്യം ചെയ്യലടക്കം നിരവധിയായ കേസുകളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയ്ക്ക് കൊച്ചിയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യ്തിരിക്കുന്നത്.

കൊച്ചിയെപോലെയുള്ള മെട്രോ നഗരങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ മറ്റ് ജില്ലകളുടെ അവസ്ഥ ഇതിലും പരിതാപകമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു . കൊച്ചിയിലെ പ്രധാനപ്പെട്ട എല്ലാ പ്രദേശത്തും ക്യാമറയടക്കമുള്ള സൗകര്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ജില്ലയ്ക്ക് ഈ സ്ഥിതി നേരിടേണ്ടിവന്നത്.  പൊലീസ് പക്ഷത്തുനിന്നുമുള്ള അനാസ്ഥയാണ് മൂക്കിന്‍തുമ്പത്തു നടക്കുന്ന കേസുകള്‍ പോലും തടയാനായി സാധിക്കാത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  കഴിഞ്ഞ ദിവസം കൊച്ചിയില്‍ പ്രമുഖ നടി വാഹനത്തില്‍ ആക്രമണത്തിനിരയായ സംഭവത്തെയും റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ചാണ്   ജില്ലയിലെ നിലവിലെ സ്ഥിതിയെപറ്റിയുളള റിപ്പോർട്ട് സമർപ്പിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top