ആലുവയില്‍ ഏഴര വയസും മൂന്നുവയസുമുള്ള പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചു; 52കാരന്‍ അറസ്റ്റില്‍

ആലുവ: സാക്ഷരകേരളത്തെ ലജ്ജിപ്പിച്ചുകൊണ്ട് മറ്റൊരു പീഡനവാര്‍ത്തകൂടി പുറത്തുവന്നു. ആലുവ ബിനാനിപുരത്ത് ഏഴര വയസും മൂന്നു വയസും പ്രായമുള്ള രണ്ട് സഹോദരിമാരായ കുഞ്ഞുങ്ങളെയാണ് അയല്‍വാസി പീഡിപ്പിച്ചത്. ഇവരുടെ അയല്‍വാസിയായ 52 വയസുകാരനായ ഉണ്ണി തോമസ് എന്നയാളാണ് കുഞ്ഞുങ്ങളെ അതിക്രൂര പീഡനത്തിനിരയാക്കിയത്.

കുഞ്ഞുങ്ങളെ പീഡിപ്പിച്ച ശേഷം ഇത് പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ കുട്ടികളെ ഭീഷണിപ്പെടുത്തുകയുണ്ടായി. മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top