എവറസ്റ്റ് കൊടുമുടി കീഴടക്കാന്‍ കച്ചകെട്ടി 86കാരന്‍; തകര്‍ക്കാന്‍ ശ്രമിക്കുന്നത് സ്വന്തം റെക്കോര്‍ഡ്‌

മിന്‍ ബഹാദുര്‍ ഷെര്‍ച്ചാന്‍

കാഠ്മണ്ഡു:  86ആം വയസില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എവറസ്റ്റ് കീഴടക്കി തന്റെ റെക്കോര്‍ഡ് തിരിച്ചു പിടിക്കാന്‍ ഒരുങ്ങുകയാണ് മിന്‍ ബഹാദുര്‍ ഷെര്‍ച്ചാന്‍. നേപ്പാളി സ്വദേശിയായ ഷെര്‍ച്ചാന്‍ തന്റെ 76ആം വയസില്‍ എവറസ്റ്റ് കീഴടക്കി ലോകത്തിലെ ഏറ്റവും പ്രായം കൂടിയ എവറസ്റ്റ് ആരോഹകന്‍ എന്ന റെക്കോര്‍ഡ് കൈവരിച്ചെങ്കിലും. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 80 വയസുള്ള ജപ്പാന്‍ സ്വദേശി യുച്ചിറോ മിര്‍വ എന്ന വയോധികന്‍ ആ റെക്കോര്‍ഡ് തിരുത്തിയിരുന്നു. കൈയില്‍ നിന്നും വഴുതിപ്പോയ റെക്കോര്‍ഡ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ഷെര്‍ച്ചാന്‍.

തനിക്ക് പ്രായം കൂടിയെങ്കിലും, ഒരു യുവാവിന്റെ ധൈര്യം ഉണ്ടെന്നും. കൊടുമുടിയുടെ മുകളില്‍ എത്താന്‍ കഴിയുമെന്ന ആത്മവിശ്വാസവും തനിക്ക് ഉണ്ടെന്ന് ഷെര്‍ച്ചാന്‍ കാഠ്മണ്ഡുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകറെക്കോര്‍ഡ് നേടുകയെന്ന ലക്ഷ്യത്തെക്കാള്‍ താന്‍ പ്രധാന്യം നല്കുന്നത് ലോകസമാധാനത്തിനും, പരസ്ഥിതി സംരക്ഷണത്തിനുമാണെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു. നോണ്‍ റെസിഡന്റെ് നേപ്പാളി അസോസിയേഷന്‍. തകളി അസോസിയേഷന്‍ യുകെ, എന്നിങ്ങനെ വിവിധ സംഘടനകള്‍ സംരഭത്തിന് പിന്തുണയുമായി വന്നിട്ടുണ്ട്

DONT MISS
Top