ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മോഹന്‍ലാല്‍ മികച്ച നടന്‍, നയന്‍താര നടി

നാല്‍പ്പതാമത് കേരള ഫിലിം ക്രിട്ടിക് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഒപ്പത്തിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായും പുതിയ നിയമത്തിലെ അഭിനയത്തിന് നയന്‍ താര മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അതേസമയം,  കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധനേടിയ കമ്മട്ടിപ്പാടം, മഹേഷിന്റെ പ്രതികാരം, ഗപ്പി തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ തഴയപ്പെട്ടു.

മികച്ച ചിത്രമായി ഒപ്പം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പ്രിയദര്‍ശന്‍ മികച്ച സംവിധായകനായി. എന്ന ചിത്രങ്ങളിലെ അഭിനയത്തിന് നിവിന്‍ പോളി (ആക്ഷന്‍ ഹീറോ ബിജു), ടിനി ടോം (ദഫേദാര്‍), സമുദ്രക്കനി (ഒപ്പം), ലക്ഷമി ഗോപാലസ്വാമി (കാംബോജി ) എന്നിവര്‍ പ്രത്യേക ജൂറി പുരസ്‌കാരം കരസ്ഥമാക്കി.

അടൂര്‍ ഗോപാലകൃഷ്ണന് റൂബി ജൂബിലി അവാര്‍ഡ് നല്‍കിയപ്പോള്‍ സിനിമാ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്  ശ്രീകുമാരന്‍ തമ്പി, ഫാസില്‍, ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു, നടി ശാന്തി കൃഷ്ണ എന്നിവരെ ചലചിത്ര രത്‌നപുരസ്കാരം നല്‍കി ആദരിച്ചു.

മറ്റു അവാര്‍ഡുകള്‍:

മികച്ച രണ്ടാമത്തെ ചിത്രം : ജേക്കബിന്റെ സ്വര്‍ഗരാജ്യം

മികച്ച രണ്ടാമത്തെ നടന്‍: രണ്‍ജി പണിക്കര്‍, സിദ്ദിഖ്

മികച്ച രണ്ടാമത്തെ നടി: സുരഭി (മിന്നാമിനുങ്ങ്)

മികച്ച തിരക്കഥ: വിനീത് ശ്രീനിവാസന്‍ (ജേക്കബിന്റെ സ്വര്‍ഗരാജ്യം)

മികച്ച സംഗീത സംവിധായകന്‍: എം ജയചന്ദ്രന്‍ (കാംബോജി)

മികച്ച ഗാന രചന: വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ

മികച്ച ഗായകന്‍: മധു ബാലകൃഷ്ണന്‍

മികച്ച ഗായിക; വര്‍ഷ വിനു, അല്‍ക്കാ അജിത്ത്

മികച്ച ഛായാഗ്രാഹകന്‍: സുജിത്ത് വാസുദേവ് (ജെയിംസ് ആന്റെ ആലീസ്)

മികച്ച ബാല താരങ്ങള്‍: എസ്തര്‍ അനില്‍, ബേബി അക്ഷര

DONT MISS
Top