തിയേറ്ററില്‍ 150 ദിനങ്ങള്‍ പൂര്‍ത്തിയാക്കി പുലിമുരുകന്‍; സന്തോഷം പങ്കുവെച്ച് ഫെയ്‌സ്ബുക്ക് ലൈവില്‍ മോഹന്‍ലാല്‍

പുലിമുരുകനായിട്ടല്ല തനി പുലിയായ് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടു. പുലിമുരുകന്‍ റിലീസ് ചെയ്ത് 150 ദിവസം പിന്നിടുന്നതിന്റെ സന്തോഷം പങ്കുവെക്കാനാണ് മോഹന്‍ലാല്‍ ‘പുലി’യായി അവതരിച്ചത്.

രൂപമാറ്റം സാധ്യമാകുന്ന എംഎസ്‌ക്യൂആര്‍ഡി ആപ്ലിക്കേഷന്റെ സഹായത്തോടെ കടുവയുടെ മുഖം ധരിച്ചാണ് മോഹന്‍ലാല്‍ ആരാധകരെ അഭിസംബോധനം ചെയ്തത്. പുലിമുരുകന്‍ തിയേറ്ററുകളില്‍ എത്തിയിട്ട് 150 ദിവസം പിന്നിടുന്നു അവസരത്തില്‍ ചിത്രത്തെ പിന്തുണച്ച ഇന്ത്യയിലുള്ള എല്ലാവര്‍ക്കും മോഹന്‍ലാല്‍  നന്ദി അറിയിച്ചു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരവും അദ്ദേഹം പങ്കുവെച്ചു.. കൂടാതെ ഏപ്രിലില്‍ പുറത്തിറങ്ങാനിരിക്കുന്ന 1971 ബിയോണ്ട് ബോര്‍ഡേര്‍സ് എന്ന മേജര്‍ രവി ചിത്രത്തെപ്പറ്റിയും ലാല്‍ പ്രതിപാതിക്കുന്നുണ്ട്.

വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍ 2016 ഒക്ടോബര്‍ 7ിനാണ് റിലീസ് ചെയ്തത്. 25 കോടി മുതല്‍മുടക്കുള്ള ചിത്രം 152 കോടിയോളം ബോകസ് ഒഫീസ് കളക്ഷന്‍ നേടി മലയാളത്തിലെ ആദ്യ നൂറു കോടി കള്ക്ഷന്‍ നേടുന്ന ചിത്രമായിയിരുന്നു.

DONT MISS
Top