ജീവിതശൈലീ മാറാ രോഗങ്ങള്‍ക്ക് സൗജന്യ ചികിത്സ; മുഴുവന്‍ മെഡിക്കല്‍ കോളേജുകളും സൂപ്പര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക്

ജീവിതാശൈലീ മാറാരോഗങ്ങള്‍ക്ക് സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസകിന്റെ ബജറ്റ് അവതരണം. സര്‍ക്കാര്‍ ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപപര്‍ സ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.

മുഴുവന്‍ പൗരന്മാരുടേയും ആരോഗ്യനിലയെ സംബന്ധിച്ച് വിവരസഞ്ചയം തയ്യാറാക്കും. ജില്ലാ, താലൂക്ക് ആശുപത്രികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനു വേണ്ടി 2000 കോടി രൂപ വബജറ്റില്‍ വകയിരുത്തി. കിഫ്ബിയില്‍ നിന്നാണ് ഈ തുക വകയിരുത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കാന്‍ ആദ്യഘട്ടത്തില്‍ കിഫ്ബിയില്‍ നിന്നും 400 കോടി രൂപ വകയിരുത്തി.മറ്റ് മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയണെന്നും മന്ത്രി അറിയിച്ചു.

 • ജീവിതശൈലീമാറാരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണപ്രതിരോധവും സൗജന്യചികിത്സയും.
 • ആശുപത്രികളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍
 • മെഡിക്കല്‍ കോളേജുകളും മുന്‍നിര ആശുപത്രികളും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരത്തിലേക്ക്
 • മുഴുവന്‍ പൗരരുടെയും ആരോഗ്യനിലയെക്കുറിച്ച് വിവരസഞ്ചയം
 • ബ്ലഡ് സ്ട്രിപ്പുകള്‍, ബ്ലഡ് പ്രഷര്‍ ഉപകരണങ്ങള്‍, വെയിംഗ് മെഷീനുകള്‍ എല്ലാ പഞ്ചായത്തിലും
 • ഏറ്റവും നല്ല പാലിയേറ്റീവ് നൂതന ഇടപെടലിന് മുഹമ്മ പഞ്ചായത്ത് മുന്‍പ്രസിഡന്‍റ് സി.കെ. ഭാസ്ക്കരന്‍റെ നാമധേയത്തില്‍ അവാര്‍ഡ്.
 • തിരുവനന്തപുരം മെഡിക്കല്‍ കോളെജ് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കാന്‍ ആദ്യഘട്ടത്തിന് കിഫ്ബി വഴി 400 കോടി രൂപ. മറ്റു മെഡിക്കല്‍ കോളേജുകള്‍ക്ക് പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാകുന്നു.
 • കിഫ്ബിയില്‍നിന്ന് ജില്ലാ, താലൂക്ക്, ജനറല്‍ ആശുപത്രികള്‍ക്ക് 2,000 കോടി രൂപ. 12 താലൂക്ക് ആശുപത്രികള്‍ളുടെ ഭൗതികസൗകര്യം മെച്ചപ്പെടുത്തല്‍.
 • രോഗികള്‍ക്ക് ആരോഗ്യസഹായമായി ആയിരത്തോളം കോടി രൂപ. ഇതില്‍ കാരുണ്യയുടെ വിഹിതം 350 കോടി രൂപ
 • ഡയബറ്റിസ്, പ്രഷര്‍, കൊളസ്ട്രോള്‍ രോഗികള്‍ക്ക് പി.എച്ച്.സി സബ്സെന്‍ററുകള്‍ വഴി സൗജന്യ ഗുളികവിതരണം.
 • അവയവമാറ്റശസ്ത്രക്രിയക്ക് ശേഷം വേണ്ട മരുന്നുകള്‍ 10 ശതമാനം വിലയ്ക്ക്. കെ.എസ്.ഡി.പി.ക്ക് 10 കോടി രൂപ.
 • കുഷ്ഠം, മന്ത് സമ്പൂര്‍ണ്ണനിവാരണ പദ്ധതി. അവശരായ മന്തുരോഗികള്‍ക്ക് പ്രത്യേകസഹായപദ്ധതി.
 • പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ആദ്യഘട്ടത്തില്‍ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കും. ഇവിടെ 170 ഡോക്ടര്‍മാര്‍, 340 സ്റ്റാഫ് നെഴ്സുമാര്‍ എന്നിവരുടെ 510 തസ്തികകള്‍ സൃഷ്ടിക്കും.
 • ഓരോ താലൂക്കിലും മാനദണ്ഡപ്രകാരമുള്ള ഓരോ ആശുപത്രി. ജില്ലയില്‍ ഒരു ജില്ലാ ആശുപത്രി. ഡോക്ടര്‍മാരുടെ 1,309 ഉം സ്റ്റാഫ് നെഴ്സുമാരുടെ 1,610 ഉം അടക്കം 5,257 തസ്തിക. മെഡിക്കല്‍ കോളെജുകളില്‍ 45 അധ്യാപകര്‍, 2,874 സ്റ്റാഫ് നേഴ്സുമാര്‍, 1,260 പാരാമെഡിക്കല്‍ സ്റ്റാഫ്.
DONT MISS
Top