ഫ്ലവേഴ്‌സ് ടിവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: മാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭാ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി എംഡി നികേഷ് കുമാറിന്; അഭിലാഷ് മോഹന്‍ മികച്ച വാര്‍ത്താ അവതാരകന്‍

ഫ്ലവേഴ്‌സ് ടിവി ടെലിവിഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദൃശ്യമാധ്യമ രംഗത്തെ ബഹുമുഖ പ്രതിഭയ്ക്കുള്ള പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ എംവി നികേഷ് കുമാറിന് ലഭിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയിലെ ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനനാണ് മികച്ച വാര്‍ത്താ അവതാരകനുള്ള പുരസ്‌കാരം.

ചാനല്‍ഭേദമില്ലാതെ അര്‍ഹതയ്ക്കുള്ള അംഗീകാരവുമായി ഇത് രണ്ടാം വര്‍ഷമാണ് ഫ്ളവേഴ്സ് ടിവി രംഗത്തെത്തിയിരിക്കുന്നത്. സാമൂഹിക സാസ്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കാണ് ഫ്ലവേഴ്സിന്റെ അംഗീകാരം.

മാര്‍ച്ച് അഞ്ചിന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്റര്‍ മൈതാനത്താണ് അവാര്‍‍ഡ് സമ്മേളനം നടക്കുക. വൈകിട്ട് 6.30 മുതലാണ് പരിപാടി.

DONT MISS
Top