എഎല്‍ വിജയ് രണ്ടാം വിവാഹത്തിന്; വാര്‍ത്തകേട്ട അമലാ പോള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് ഓടി

ഫയല്‍ ചിത്രം

തെന്നിന്ത്യന്‍ താര സുന്ദരി അമലാ പോളിന്റെ മുന്‍ഭര്‍ത്താവ് എഎല്‍ വിജയ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെയാണ് രണ്ടുപേരും നിയമപരമായി വേര്‍പിരിഞ്ഞത്. ഇതോടെയാണ് പുതിയ ജീവിതത്തിന് വിജയ് തയ്യാറെടുക്കുന്നത്.

വിജയുടെ അച്ഛനും പ്രശസ്ത നിര്‍മാതാവുമായ എഎല്‍ അളഗപ്പനാണ് മകന് പുതിയ വിവാഹം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. വിജയുടെ വിവാഹ വാര്‍ത്ത അമലാ പോളിന്റെ ചെവിയിലുമെത്തി. എന്നാല്‍ വാര്‍ത്ത കേട്ട താരം പൊട്ടിക്കരഞ്ഞുകൊണ്ട് സിനിമാ സെറ്റില്‍ നിന്നും ഓടിയെന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഒരു മലയാള നടിയെയാണ് വിജയ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.

2014 ജൂണ്‍ 12 നായിരുന്നു അമലയും വിജയും വിവാഹിതരായത്. എന്നാല്‍ ഒരു വര്‍ഷം മാത്രം നീണ്ട കുടുംബ ജീവിതത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. സിനിമാ ലോകം ഞെട്ടലോടെയായിരുന്നു ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്ത കേട്ടത്. വിവാഹത്തിന് ശേഷവും അമല അഭിനയ ലോകത്ത് തുടരുന്നതാണ് വിവാഹബന്ധം വേര്‍പിരിയുന്നതിലേക്ക് നയിച്ചത്. അമല അഭിനയം തുടരുന്നതില്‍ വിജയുടെ മാതാപിതാക്കള്‍ക്ക് വലിയ എതിര്‍പ്പ് ഉണ്ടായിരുന്നു.

2011 ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് വിജയും അമലയും പ്രണയത്തിലായത്.

DONT MISS
Top