രജനീകാന്തിന്റെ മകളുടെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു; ഡ്രൈവര്‍ക്ക് പരുക്ക്

രജനീകാന്തും മകള്‍ സൗന്ദര്യ രജനീകാന്തും

ചെന്നൈ: കോളിവുഡ് സൂപ്പര്‍ താരം രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തിന്റെ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചു. അല്‍വാര്‍പേട്ടിന് സമീപം ഉണ്ടായ അപകടത്തില്‍ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ക്ക് പരുക്കേറ്റു.

ഇന്നലെ രാവിലൊയിരുന്നു സംഭവം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പരുക്കേറ്റ ഡ്രൈവര്‍ പൊലീസ് കേസുമായി മുന്നോട്ട് പോകുമെന്ന് സൗന്ദര്യയെ ഭീഷണിപ്പെടുത്തി. എന്നാല്‍ സൗന്ദര്യയുടെ സഹോദരീ ഭര്‍ത്താവും തമിഴ് നടനുമായ ധനുഷ് സ്ഥലത്തെത്തി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.

പരുക്കേറ്റ ഡ്രൈവറുടെ ചികിത്സാ ചെലവുകള്‍ വഹിക്കുന്നതിനൊപ്പം ഓട്ടോറിക്ഷ റിപ്പയര്‍ ചെയ്ത് നല്‍കാമെന്നു കൂടി ധനുഷും സൗന്ദര്യയും ഡ്രൈവര്‍ക്ക് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല.

വേലയില്ലാ പട്ടധാരി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ വിഐപി 2 എന്ന ചിത്രം സംവിധാനം ചെയ്യുന്നത് സൗന്ദര്യയാണ്. ധനുഷാണ് ചിത്ത്രിലെ നായകന്‍. പിതാവായ രജനീകാന്തിനെ നായകനാക്കി കൊച്ചടയാന്‍ എന്ന ചിത്രമാണ് ഇതിനു മുന്‍പ് സൗന്ദര്യ സംവിധാനം ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top