എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമില്‍ മൂന്ന് മലയാളികള്‍

സികെ വിനീത്, അനസ് എടത്തൊടിക, ടി പി രഹനേഷ്

ദില്ലി: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യത ഫുട്‌ബോള്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. ടീമില്‍ മൂന്ന് മലയാളികളാണ് ഉള്ളത്. സികെ വിനീത്, ടിപി രഹനേഷ്, അനസ് എടത്തൊടിക എന്നിവരാണ് ടീമില്‍ ഇടം പിടിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ (ഐഎസ്എല്‍) മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിലെത്താന്‍ മൂന്ന് താരങ്ങളേയും സഹായിച്ചത്.

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌ട്രൈക്കറാണ് കണ്ണൂര്‍ സ്വദേശിയായ സികെ വിനീത്. ബെംഗളുരു എഫ്‌സിയിലും വിനീത് കളിക്കുന്നുണ്ട്. ദില്ലി ഡയനാമോസിന്റേയും മോഹന്‍ ബഗാന്റേയും പ്രതിരോധനിരയിലെ താരമാണ് ഫുട്‌ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തു നിന്നുള്ള അനസ് എടത്തൊടിക. ഈസ്റ്റ് ബംഗാളിന്റേയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റേയും ഗോള്‍വല കാക്കുന്ന സൂപ്പര്‍ ഗോളിയാണ് ടി പി രഹനേഷ്.

മാര്‍ച്ച് 12 മുതലാണ് ടീം പരിശീലനം തുടങ്ങുക. മൂംബൈയിലാണ് പരിശീലനം. ഇപ്പോള്‍ പ്രഖ്യാപിച്ച 31 അംഗ ടീമില്‍ നിന്ന് 24 അംഗ അവസാന ടീമിനെ പരിശീലനത്തിന് ശേഷം പ്രഖ്യാപിക്കും.

പ്രഖ്യാപിച്ച 31 അംഗ ടീം:

ഗോള്‍ കീപ്പര്‍: സുബ്രത പോള്‍, ഗുര്‍പ്രീത് സിംഗ് സന്ധു, അമരിന്ദര്‍ സിംഗ്, ടി പി രഹനേഷ്

പ്രതിരോധം: പ്രീതം കോടല്‍, നിഷു കുമാര്‍, സന്ദേശ് ജിംഗന്‍, അര്‍ണാബ് മൊണ്ടാല്‍, അനസ് എടത്തൊടിക, ധനപാല്‍ ഗണേഷ്, ഫുല്‍ഗാന്‍കോ കാര്‍ഡോസോ, നാരായണ്‍ ദാസ്, ശുഭാഷിഷ് ബോസ്, ജെറി ലാന്റിന്‍സുവാല

മധ്യനിര: ജാക്കിചന്ദ് സിംഗ്, സെതിയേസെന്‍ സിംഗ്, ഉദന്ത സിംഗ്, മിലാന്‍ സിംഗ്, പ്രണോയ് ഹല്‍ദെര്‍, മുഹമ്മദ് റഫീഖ്, റൗളിന്‍ ബോര്‍ഗെസ്, ഹാലിചരണ്‍ നര്‍സാരി, സികെ വിനീത്, അന്തോണി ഡിസൂസ, ഐസക് വന്‍ലല്‍സൗമ, യൂഗെന്‍സണ്‍ ലിംഗ്‌ദോ

മുന്നേറ്റനിര: ജെജെ ലാല്‍പക്‌ലുവ, സുമീത് പാസി, സുനില്‍ ഛേത്രി, ഡാനിയേല്‍ ലാലിംപിയ, റോബിന്‍ സിംഗ്

DONT MISS
Top