ആന്ധ്രപ്രദേശില്‍ ആകാശപാതകള്‍ക്ക് ഇടയിലുള്ള കനാലിലേക്ക് ബസ് മറഞ്ഞ് 11 മരണം

അപകടത്തില്‍പ്പെട്ട ബസ്‌

ആന്ധ്ര: ആന്ധ്രപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 11 മരണപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്. കൃഷ്ണ ജില്ലയിലെ മുള്ളുപാടം ഗ്രാമത്തിനു സമീപമുള്ള രണ്ട് ആകാശപാതകള്‍ക്കിടയിലുള്ള കനാലിലേക്കാണ് ബസ് മറഞ്ഞത്. 38 യാത്രികരുമായി ഭുവനേശ്വറില്‍ നിന്നു വരുന്ന ബസാണ് അപകടത്തില്‍പെട്ടത്. അപകടം സംഭവിച്ച ആഘാതത്തില്‍ മരണസംഘ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി. ബസില്‍ കുടിങ്ങിയിരിക്കുന്നവരെ പുറത്തെടുക്കുവാന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

പരിക്ക് പറ്റിയ അനേകം പേരെ നന്ദിഗാമായിലും വിജയവാടയിലുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഡ്രൈവര്‍ ഉറക്കം തൂങ്ങിയതാണ് അപകടകാരണമെന്നാണ് യാത്രക്കാരിലൊരാള്‍ പോലീസിനോട് പറഞ്ഞത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ആഭ്യന്തര മന്ത്രി ചിന്ന രാജപ്പാ കൃഷ്ണാ ജില്ലാ പോലീസിന് നിര്‍ദ്ദേശം നല്കി.

വിശാഖപട്ടണം, ഭുവനേശ്വര്‍, ശ്രികാകുളം ഹൈദ്രാബാദ് എന്നി പ്രദേശങ്ങളില്‍ നിന്നാണ് ബസിലെ കൂടുതല്‍ യാത്രികരും. ഇത് രണ്ടാം തവണയാണ് അന്താപൂര്‍ എം.പിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ജെ സി ദിവാകര്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് അപകടത്തില്‍ പെടുന്നത്. 2013ല്‍ ബാംഗ്ലുരില്‍ നിന്ന് ഹൈദരാബാദിലേക്ക് സഞ്ചരിച്ചിരുന്ന വോള്‍വോ ബസ് അപകടത്തില്‍പ്പെട്ട് 45 യാത്രക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

DONT MISS
Top