വരുന്നു ഒരു ‘കുടുംബ ചിത്രം’; ഐശ്വര്യയും അഭിഷേകും അമിതാഭും വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു

അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, ആരാധ്യ ബച്ചന്‍, അഭിഷേക് ബച്ചന്‍

2005-ല്‍ പുറത്തിറങ്ങിയ ബണ്ടി ഓര്‍ ബബ്ലി എന്ന ചിത്രത്തിലെ ഗാനരംഗത്തിലാണ് അഭിഷേക് ബച്ചനും അമിതാഭ് ബച്ചനും ഐശ്വര്യ റായിയും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തിയത്. അതിനുശേഷം മൂവരും ഒന്നിച്ചെത്തിയ സിനിമ ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോഴിതാ അച്ഛനും മകനും മരുമകളും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ വരുന്നു എന്നാണ് ബോളിവുഡില്‍ നിന്ന് വരുന്ന സൂചന.

ഫാന്റം പ്രൊഡക്ഷന്‍സിന്റെ പുതിയ ചിത്രമായ ഗുലാബ് ജാമൂന്‍ എന്ന ചിത്രത്തിലാണ് മൂവരും ഒന്നിച്ചെത്തുന്നത്. കോമഡിയ്ക്കും പ്രണയത്തിനും പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ഇത്. ചിത്രത്തിന്റെ ഔദ്യോഗികമായ അറിയിപ്പ് ഉടന്‍ ഉണ്ടാകും. ഐശ്വര്യ-അഭിഷേക് ദമ്പതികള്‍ക്ക് കഥ ഇഷ്ടമായി എന്നാണ് സൂചന.

ഇതിനു മുന്‍പ് ബണ്ടി ഓര്‍ ബബ്ലി എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ മൂവരും ഒന്നിച്ചെത്തിയപ്പോള്‍ ഐശ്വര്യ റായ് ബച്ചന്‍ കുടുംബത്തിലെ അംഗമായിരുന്നില്ല. ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷം 2007 ഏപ്രില്‍ 10-നായിരുന്നു ഐശ്വര്യ-അഭിഷേക് വിവാഹം. ഗുരു, ധൂം 2, കുഛ് ന കഹോ എന്നീ ചിത്രങ്ങളിലാണ് വിവാഹത്തിന് മുന്‍പ് ഇരുവരും ഒന്നിച്ചെത്തിയത്.

വിവാഹത്തിന് ശേഷം അഭിഷേകും ഐവര്യയും രാവണ്‍ എന്ന മണിരത്‌നം ചിത്രത്തിലും ഒന്നിച്ചെത്തിയിരുന്നു. 2011-ല്‍ ഐശ്വര്യയ്ക്കും അഭിഷേകിനും ആരാധ്യ എന്ന പെണ്‍കുഞ്ഞ് പിറന്നു. പിന്നീട് കുറച്ച് കാലത്തേക്ക് ഐശ്വര്യ സിനിമയില്‍ നിന്ന് വിട്ട് നിന്നു. ഇപ്പോള്‍ ഐശ്വര്യ വീണ്ടും സിനിമയില്‍ ചുവടുറപ്പിച്ചിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top