അരിവില സര്‍വകാല റെക്കോര്‍ഡില്‍; പ്രതിസന്ധി പരിഹരിക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്നും അരി കൊണ്ടുവരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: അരിവില സര്‍വകാല റെക്കോര്‍ഡിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളിലും അരിവില വര്‍ദ്ധിച്ചിട്ടുണ്ട്. അരിവില വര്‍ദ്ധിക്കുക എന്നത് ആഗോള പ്രതിഭാസമാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.

പ്രതിസന്ധി പരിഹരാക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്നും മാര്‍ച്ച് പത്തിനകം സംസ്ഥാനത്ത് അരി എത്തിക്കും. ബംഗാളില്‍ അരിവില കുറവായതിനാലാണ് അവിടെ നിന്നും കൊണ്ടുവരുന്നത്. ഇത് നീതി സ്റ്റോറുകള്‍ വഴിവേണം വിതരണം ചെയ്യാനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, അരിവില ക്രമാധീതമായി വര്‍ദ്ധിക്കുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വെച്ചു.

DONT MISS
Top