‘കയ്യും കാലും ഉണ്ടായിരുന്നെങ്കി എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടാമായിരുന്നു’; ‘അലമാര’യുടെ ട്രെയിലര്‍ പുറത്തിറങ്ങി

അലമാര

കൊച്ചി: ആടിനും ആന്‍ മരിയയ്ക്കും പിന്നാലെ മിഥുന്‍ മാനുവേല്‍ തോമസ് ഒരുക്കുന്ന ചിത്രമായ അലമാരയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഫെയ്‌സ്ബുക്കിലൂടെ സംവിധായകന്‍ തന്നെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് അലമാരയുടെ ട്രെയിലര്‍ പുറത്തിറക്കുമെന്ന് നേരത്തേ മിഥുന്‍ അറിയിച്ചിരുന്നു.

ചിത്രത്തില്‍ ഒരു പ്രധാന ‘റോളാണ്’ അലമാരയ്ക്ക് ഉള്ളത് എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോണ്‍ മന്ത്രിക്കല്‍ രചനയും, സതീഷ് കുറുപ്പ് ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് ലിജോ പോളാണ്.

ട്രെയിലര്‍ കാണാം:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top