മഗിഴ്മതി ചുവന്നപ്പോള്‍; ഇതാ, മെക്‌സിക്കന്‍ അപാരതയേയും ബാഹുബലിയേയും മിക്‌സ് ചെയ്ത് ഒരു വീഡിയോ

ഒരു മെക്സിക്കന്‍ അപാരത – ബാഹുബലി

എസ്എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ബാഹുബലി. കട്ടപ്പ എന്തിനാണ് ബാഹുബലിയെ കൊന്നത് എന്ന് അറിയാന്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള ‘കട്ട വെയിറ്റിംഗി’ലാണ് പ്രേക്ഷകര്‍.

ബാഹുബലി സിനിമയെ പുറത്തിറങ്ങാനിരിക്കുന്ന ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിന്റെ ട്രെയിലറുമായി റീമിക്‌സ് ചെയ്തിരിക്കുകയാണ് ചില ട്രോളന്‍മാര്‍. സമൂഹമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്.

മെക്‌സിക്കന്‍ അപാരതയിലെ സംഭാഷണങ്ങള്‍ക്കും മറ്റ് ശബ്ദങ്ങള്‍ക്കും അനുയോജ്യമായി ബാഹുബലിയിലെ രംഗങ്ങള്‍ ചേര്‍ത്താണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ‘ഒരു മെക്‌സിക്കന്‍ ബാഹുബലി’ എന്ന പേരിലാണ് വീഡിയോ പ്രചരിക്കുന്നത്.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഒരു മെക്‌സിക്കന്‍ അപാരത രചിച്ച് സംവിധാനം ചെയ്യുന്നത് ടോം ഇമ്മട്ടിയാണ്. 2 കോടിയിലേറെ രൂപ ബജറ്റില്‍ ിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം മൂന്നാം തിയ്യതിയാണ് തിയേറ്ററുകളില്‍ എത്തുക.
വീഡിയോ കാണാം:

DONT MISS