കളിക്കളത്തില്‍ നിന്ന് കളക്ടറിലേക്ക്; പിവി സിന്ധുവിന് ഡെപ്യൂട്ടി കളക്ടറായി നിയമനം

പിവി സിന്ധു

ഹൈദരാബാദ്: ഇക്കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ഇന്ത്യുടെ അഭിമാന താരങ്ങളായ പെണ്‍പുലികളില്‍ ഒരാളായിരുന്നു പിവി സിന്ധു. സ്വര്‍മ്ണത്തേക്കാള്‍ തിളക്കമുള്ള വെള്ളിയാണ് ബാഡിമിന്റണില്‍ ഇന്ത്യയ്ക്ക് വേണ്ടി സിന്ധു നേടിയത്. ഒളിംപിക്‌സില്‍ ഇന്ത്യന്‍ അത്‌ലറ്റ് നേടുന്ന ആദ്യ വെള്ളിയെന്ന ഖ്യാതിയുമുണ്ടായിരുന്നു സിന്ധുവിന്റെ നേട്ടത്തിന്.

ഇപ്പോഴിതാ ബാഡിമിന്റണ്‍ കോര്‍ട്ടില്‍ നിന്ന് ഡെപ്യൂട്ടി കളക്ടറുടെ കസേരയിലേക്ക് പോകാനൊരുങ്ങുകയാണ് സിന്ധു. ആന്ധ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ഡെപ്യൂട്ടി കളക്ടര്‍ പദവിയുള്ള ജോലി സിന്ധു സ്വീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സിന്ധുവിന്റെ അമ്മ വിജയ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

റിയോയിലെ സിന്ധുവിന്റെ വെള്ളിമെഡല്‍ നേട്ടത്തിനു പിന്നാലെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഗ്രൂപ്പ്-1 ഉദ്യോഗസ്ഥയായുള്ള ജോലി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. നിലവില്‍ ഹൈദരാബാദിലെ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായാണ് സിന്ധു ജോലി ചെയ്യുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top