30-ാം നിലയിലെ ഫ്ലാറ്റ് മുറില്‍ കുടുങ്ങിയ കഥ: ‘ട്രാപ്പ്ഡ്’ ട്രെയിലര്‍ തരംഗമാകുന്നു

ട്രാപ്പഡ്(പോസ്റ്റര്‍)

30-ാം നില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ ഫ്ലാറ്റ് മുറിയില്‍ കുടുങ്ങി പോയാല്‍ ഉണ്ടാകാവുന്ന അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ ?

അത്തരം ഒരു സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ‘ട്രാപ്പ്ഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ഒട്ടേറെ നിരൂപക പ്രശംസ നേടിയ ഉഡാന്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെയാണ് ട്രാപ്പ്ഡ് ഒരുക്കിയിരിക്കുന്നത്. ഫാന്റം ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവായ രാജ് കുമാര്‍ റാവോയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

മാര്‍ച്ച് 17  ന് റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന്റെ ട്രെയിലര്‍ യൂട്യൂബില്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. ട്രന്റെിംഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇടം പിടിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top