ഐഎസ്ആര്‍ഒ ചാരക്കേസ് : അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഫയല്‍ ചിത്രം

ദില്ലി : ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും . അടിസ്ഥാന രഹിതമായ കേസ് ചമച്ചതിന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് , ജോഷ്വ, വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
ഹര്‍ജിയില്‍ നറുപടിനല്‍കാന്‍ നാലാഴ്ചത്തെ സാവകാശം കൂടി നല്‍കണമെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടിരുന്നെങ്കിലും കോടതി അനുമതി നല്‍കിയിരുന്നില്ല. ഇതേത്തു ടര്‍ന്നാണ് ഇന്ന് കേസ് പരിഗണിക്കാന്‍ തീരുമാനിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ മറുപടി ഫയല്‍ ചെയ്യാത്തത് കൊണ്ടാണ് മറുപടി നല്‍കുന്നതിലെ കാലതാമസമെന്നാണ് സിബി മാത്യൂസിന്റെ വാദം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top