കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കം; ആദ്യ തുരങ്കം പൂര്‍ത്തിയായി; ശേഷിക്കുന്നത് 250 മീറ്റര്‍ മാത്രം

തൃശൂര്‍: ചരിത്രത്തിലേക്ക് പുത്തന്‍ കാല്‍വയെ്പ്പുമായി തൃശൂര്‍ കുതിരാനിലെ ഇരട്ടക്കുഴല്‍ തുരങ്കപാതയില്‍ ഒന്ന് തുറന്നു. തൃശൂര്‍ പാലക്കാട് ദേശീയ പാതയിലെ ഇടതുവശത്തെ തുരങ്കമാണ് തുറന്നത്. അവശേഷിക്കുന്ന തുരങ്കം ഇനി 250 മീറ്ററോളം പൂര്‍ത്തിയാകാനുണ്ട്

കേരളത്തിലെ ആദ്യതുരങ്കപാത യാഥാര്‍ത്ഥ്യമായതോടെ മറ്റൊരു ചരിത്രം പിറക്കുകയാണ്. കുതിരാന്‍ മലതുരന്നാണ് 968മീറ്റര്‍ ഇരട്ടക്കുഴല്‍ തുരങ്കം നിര്‍മ്മിച്ചിട്ടുള്ളത്. 10 മാസക്കാലം കരിങ്കല്ലിനോട് മല്ലിട്ട നൂറുകണക്കിന് തൊഴിലാളികളുടെ ശ്രമത്തിന്റെ തുടര്‍ച്ചയാണ് ഈ തുരങ്കപാത. ഇരുവശത്തുനിന്നും ഒരേസമയം രാപ്പകലില്ലാതെ നടന്ന പ്രവൃത്തിയുടെ ഫലമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

വലത്തുഭാഗത്തെ തുരങ്കം പൂര്‍ത്തിയാക്കാന്‍ ശേഷിക്കുന്നത് 250 മീറ്റര്‍ മാത്രമാണ്. ടണലിന്റെ മേല്‍ത്തട്ട് ബലപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തികാളാണ് ഇപ്പോള്‍ നടന്നുവരുന്നത്. പ്രാദേശികമായ എതിര്‍പ്പുകളെ തുടര്‍ന്ന് 88 ദിവസത്തോളം നിര്‍മ്മാണം നിലച്ചിരുന്നു. ഗതാഗതക്കുരുക്കിനാല്‍ കുപ്രസിദ്ധമായ കുതിരാന്‍ ചുരത്തില്‍ ഈ തുരങ്കങ്ങള്‍ മണ്ണുത്തി വടക്കുഞ്ചേരി ആറ് വരി ദേശീയപാതയുടെ ഭാഗമാകുമ്പോള്‍ സുഗമമായ ഗതാഗതം സാധ്യമാകുമെന്ന് ഉറപ്പാണ്.

DONT MISS
Top