പിസി ജോർജിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന പുതിയ രാഷ്ട്രീയ സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തിരുവനന്തപുരത്ത് നടക്കും.രാവിലെ 10 മണിക്ക് മസ്‌കറ്റ് ഹോട്ടലില്‍ വെച്ച് ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ സംഘടന സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം പാസ്സാക്കും. തുടര്‍ന്ന് പുതിയ സംഘടന സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം നിയമസഭക്ക് മുന്നില്‍ വെച്ച് പിസി ജോര്‍ജ് എംഎല്‍ എ നിര്‍വഹിക്കും.

ജനപക്ഷ സ്ഥാനാര്‍ത്ഥി എന്ന നിലയിലാണ് പിസി ജോര്‍ജ് പൂഞ്ഞാര്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്.മതേതരത്വവും അഴിമതി വിരുദ്ധവും മുഖമുദ്രയാക്കി പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെ ശബ്ദമായി മാറുകയാണ് സംഘടനയുടെ ലക്ഷ്യ മെന്ന് പിസി ജോര്‍ജ് അറിയിച്ചു.ജനപക്ഷമെന്നാണ് പുതിയ സംഘടനയുടെ പേര്.

അഴിമതിക്കും വര്‍ഗീയതക്കും കൊലപാതക രാഷ്ട്രീയത്തിനുമെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്ന മുദ്രാവാക്യവുമായി രംഗത്ത് എത്തുന്ന പാര്‍ട്ടിയുടെ ചെയര്‍മാന്‍ പി.സി. ജോര്‍ജ് തന്നെയാണ്. തിരുവനന്തപുരമാണ് പാര്‍ട്ടിയുടെ ആസ്ഥാനം. അടുത്തവര്‍ഷം ജനുവരിയില്‍ കൊച്ചിയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെയാകും പാര്‍ട്ടിക്ക് പൂര്‍ണരൂപം കൈവരുക.

നേരത്തേ കേരള കോണ്‍ഗ്രസ് സെക്കുലര്‍ എന്നപേരില്‍ പാര്‍ട്ടി രൂപവത്കരിച്ചെങ്കിലും ടി.എസ്. ജോണുമായി തെറ്റിപ്പിരിഞ്ഞതോടെ പാര്‍ട്ടി അദ്ദേഹത്തിന്‍െറ വിഭാഗം സ്വന്തമാക്കി. തുടര്‍ന്ന് ജനപക്ഷം എന്ന പേരിലാണ് ജോര്‍ജ് ജനവിധി തേടിയത്. തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതോടെ കേരള ജനപക്ഷമെന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

DONT MISS
Top