ഇന്ത്യയുടെ ഊര്‍ജ ആവശ്യകത ചന്ദ്രനില്‍ നിന്ന് പരിഹരിക്കുവാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ

ഫയല്‍ ചിത്രം

ദില്ലി : ഇന്ത്യയുടെ എല്ലാവിധ ഊര്‍ജ ആവശ്യകതയും 2030ല്‍ ചന്ദ്രനില്‍ നിന്നുള്ള ശ്രോതസ്സുകള്‍ കൊണ്ട് പരിഹരിക്കുവാന്‍ സാധിക്കുമെന്ന് ഐഎസ്ആര്‍ഒയിലെ ശാസ്ത്രഞന്‍ ശിവതനു പിള്ള അഭിപ്രായപ്പെട്ടു.

ചന്ദ്രനില്‍ സുലഭമായി ലഭിക്കുന്ന ഹീലിയം – 3 ആണ് രാജ്യത്തിന്റെ ഊര്‍ജ പ്രതിസന്ധി പരിഹാരത്തിനായി അദ്ദേഹം നിര്‍ദേശിക്കുന്നത്. ഇത് ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്നും ഖനനം ചെയ്ത് എടുക്കാന്‍ സാധിക്കുന്നതാണ്. ദില്ലിയില്‍ ഒബ്‌സര്‍വ്വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച കല്‍പ്പന ചൗള സ്‌പേയ്‌സ് പോളിസി ഡയലോഗില്‍ സംസാരിക്കവേയാണ് ഇന്ത്യയുടെ ഊര്‍ജ പ്രതിസന്ധി മറ്റ് മാര്‍ഗ്ഗങ്ങളില്‍ നിന്ന് പരിഹരിക്കുവാന്‍ സാധിക്കുമെന്ന് അദ്ദേഹം നിര്‍ദേശിച്ചത്.

ബ്രഹ്മോസ് എയിറോ സ്‌പേയ്‌സ് പദ്ധതിയുടെ മേധാവിയായിരുന്ന ശിവതനു പിള്ള, ഐഎസ്ആര്‍ഒയുടെ അടുത്ത പദ്ധതിയില്‍ പ്രധാനമാണ് ഹീലിയം- 3 ന്റെ ഘനനം എന്ന് അറിയിച്ചു. മറ്റ് രാജ്യങ്ങളും ചന്ദ്രനില്‍ നിന്ന് ഹീലിയം ലഭ്യമാക്കുവാനുള്ള പദ്ധതി നടപ്പാക്കാന്‍ തയ്യാറെടുത്തതായും, ലോകത്തിന്റെ തന്റെ ഊര്‍ജ ആവശ്യകത മാറ്റുവാന്‍ ചന്ദ്രന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സൈനിക ആവശ്യങ്ങള്‍ക്കുള്ള ഉപഗ്രഹം ജിസാറ്റ് – 7 രാജ്യസുരക്ഷയുടെ കാര്യത്തില്‍ കാര്യമായ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം നിരീക്ഷിച്ചു. വിവര സാങ്കേതിക രംഗത്ത് കാര്യമായ പുരോഗതിയാണ് ഇന്ത്യ കൈവരിക്കുന്നത് വഴി അയല്‍ രാജ്യങ്ങളില്‍ നിന്ന് പോലുമുള്ള തീവ്രവാദ ഭീഷണി നേരിടുവാന്‍ സാധിക്കും

DONT MISS
Top