പ്രധാനമന്ത്രിയുടെ പ്രഖ്യാപനം പാഴ്വാക്കായി; രണ്ടാം പ്രസവത്തിന് 6,000 രൂപ കിട്ടില്ല

ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട 6000 രൂപ പരിമിതപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനം

ന്യൂ ദില്ലി:  ഗര്‍ഭിണികള്‍ക്ക് നല്‍കേണ്ട ധനസഹായം പരിമിതപ്പെടുത്തിക്കൊണ്ട് വനിതാ ശിശുക്ഷേമ മന്ത്രാലയം പുതിയ ഉത്തരവിറക്കി. നവവത്സര ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ഗര്‍ഭിണികളായ എല്ലാം അമ്മമാര്‍ക്കും 6000 രൂപ വീതം പ്രതി വര്‍ഷം നല്‍കണമെന്നത്.  എന്നാല്‍ ഈ പ്രഖ്യാപനത്തിന് കടുത്ത തിരിച്ചടിയാണ് വനിത ശിശുക്ഷേമ മന്ത്രാലയത്തില്‍നിന്നും ലഭിച്ച ഏറ്റവും പുതിയ വാര്‍ത്ത.  പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി പ്രകാരം ഗര്‍ഭിണിയാകുന്ന അമ്മമാര്‍ക്ക് 6000 രൂപ വീതം നല്‍കുമെന്നതാണ് അതിന് യാതൊരു വിധ പരിമിതികളും വെച്ചിരുന്നില്ല. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കുമാണ് ഈ സഹായം ലഭിച്ചിരുന്നത്. എന്നാല്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം ഗര്‍ഭിണികള്‍ക്ക് കൊടുക്കേണ്ട ധനസഹായം പുതിയ ഉത്തരവ് പ്രകാരം ചുരുക്കുകയാണ് ചെയ്യതത്.

പുതിയ പ്രഖ്യാപനം വഴി ഗര്‍ഭിണികള്‍ക്ക് ആദ്യ പ്രസവത്തിന് മാത്രമാണ് ഇനി ധനസഹായം ലഭിക്കുക. പുതിയ പദ്ധതിയ്ക്ക് ബഡ്ജറ്റില്‍ നീക്കിവെച്ചിരിക്കുന്ന തുകയുടെ അപര്യാപ്തതയാണ് ഇത്തരമൊരു ഉത്തരവിറക്കേണ്ടി വന്നതെന്നിന് കാരണമെന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം പ്രസ്താവനയിറക്കി.  മാത്രമല്ല 60 ശതമാനം പണം കേന്ദ്രം വഹിക്കുമെന്ന വാക്കും ഇപ്പോള്‍ തെറ്റിയിരിക്കുകയാണ്.  ഖജനാവില്‍ പണം കുറവായതിനാല്‍ ധനസഹായത്തിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്നും കേന്ദ്രം നിര്‍ദേശം വെച്ചിട്ടുണ്ട്.

യു.പി.എ ഗവണ്‍മെന്റ് 2010 ഒക്ടോബറില്‍ ആരംഭിച്ച ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജനയാണ് പിന്നീട് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി പുതുവല്‍സരത്തിന് പ്രഖ്യാപിച്ചത്.  ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന പദ്ധതി ആദ്യ ഘട്ടത്തില്‍ 53 ജില്ലകളില്‍ 2013ലെ ദേശീയ ഭക്ഷ്യ സുരക്ഷ നിയമം പ്രകാരം നടപ്പാക്കുകയായിരുന്നു.  ഈ പദ്ധതിയാണ് പിന്നീട് ദേശവ്യാപകമായി നടത്തുന്നുവെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ബഡ്ജറ്റ് വിഹിതമാണ് ഈ പുതിയ പദ്ധതിയ്ക്കായി നരേന്ദ്രമാദി സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നത്‌. പദ്ധതിയ്ക്കായി 2700 കോടി രൂപയാണ് മന്ത്രാലയം ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ പദ്ധതിയ്ക്കായി കേന്ദ്രവും സംസ്ഥാനവും ചിലവഴിക്കേണ്ട തുകയില്‍ മുന്‍ സര്‍ക്കാരുകളെ അപേക്ഷിച്ച് വളരെ വലിയ വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. 60-40 നിരക്കില്‍ കേന്ദ്രവും സംസ്ഥാനവും തുക ചിലവഴിക്കേണ്ട സ്ഥാനത്ത് അത് 50-50 എന്ന നിരക്കില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യമായാണ് വീതിച്ചിരിക്കുന്നത്. യു.എന്നിന്റെ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുമധികം ശിശു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാഷ്ട്രങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top