ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രീ : 5000 മീറ്ററില്‍ മോ ഫറയ്ക്ക് യൂറോപ്യന്‍ റെക്കോര്‍ഡോടെ സ്വര്‍ണം

ലണ്ടന്‍ : കരിയറിലെ അവസാന ഇന്‍ഡോര്‍ 5000 മീറ്റര്‍ ഓട്ടത്തില്‍ മോ ഫറയ്ക്ക് സ്വര്‍ണം. ബര്‍മിങ്ഹാം ഗ്രാന്‍ഡ് പ്രീയില്‍ യൂറോപ്യന്‍ റെക്കോര്‍ഡോടെ 13 മിനിട്ട്, 9 െസക്കന്റിന് ഫിനിഷ് ചെയ്താണ് മോ ഫറ സ്വര്‍ണം നേടിയത്.

നാലു തവണ ഒളിംപിക് ചാംപ്യനായ ഫറ ഈ വര്‍ഷം അവസാനത്തോടെ ട്രാക്കില്‍ നിന്ന് വിരമിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസം നടന്ന ഗ്രേറ്റ് എഡിന്‍ബര്‍ മാരത്തണില്‍ ഏഴാമനായിട്ടായിരുന്നു ഫറ ഫിനിഷ് ചെയ്തത്.

വനിതകളുടെ 1000 മീറ്ററില്‍ ബ്രിട്ടീഷ് റെക്കോര്‍ഡോടെ ലോറ മുയിര്‍ സ്വര്‍ണം നേടി. 2 മിനിട്ട് 31 സെക്കന്റിന് ഫിനിഷ് ചെയ്താണ് മുയിര്‍ പുത്തന്‍ റെക്കോര്‍ഡ് കുറിച്ചത്. 2004ല്‍ കെല്ലി ഹോംസ് കുറിച്ച ബ്രിട്ടീഷ് റെക്കോര്‍ഡാണ് പഴങ്കഥയായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top