വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് പാമ്പാടി നെഹ്‌റു കോളെജ് അധ്യാപകര്‍ പണിമുടക്കുന്നു; ആരോപണം കളവെന്ന് വിദ്യാര്‍ത്ഥികള്‍

അധ്യാപകര്‍ സമരത്തില്‍

തൃശൂര്‍: പാമ്പാടി നെഹ്‌റു എഞ്ചിനിയറിംഗ് കോളെജിലെ അധ്യാപകര്‍ പണിമുടക്കുന്നു. വിദ്യാത്ഥികള്‍ മര്‍ദിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നും ആരോപിച്ചാണ് സമരം. എന്നാല്‍ മാനെജ്‌മെന്റിന്റെ നിര്‍ദ്ദേശ പ്രകാരമുള്ള പ്രതികാര നടപടിയെന്നാണ് വിദ്യാത്ഥികള്‍ പറയുന്നത്.

ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിരോധത്തിലായിരിക്കുന്ന മാനേജ്‌മെന്റിന്റെ കള്ളക്കളിയാണ് അധ്യാപകരുടെ പരാതിക്ക് പിന്നിലെന്ന് വിദ്യാര്‍ത്ഥികള്‍ അഭിപ്രായപ്പെട്ടു. അധ്യാപകരെ മര്‍ദ്ദിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് കോളെജിലെ വിദ്യാര്‍ത്ഥിയായ അതുല്‍ റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവങ്ങളെ തുടര്‍ന്ന് അധ്യാപകര്‍ക്കെതിരെ ഉള്‍പ്പെടെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ഇത്തരമൊരു വ്യാജ പരാതിയിലൂടെ അധ്യാപകരും കോളെജ് മാനേജ്‌മെന്റും ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ജിഷ്ണുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച സംഭവത്തില്‍ കോളെജ് ചെയര്‍മാന്‍ പി കൃഷ്ണദാസ്, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, പിആര്‍ഒ സഞ്ജിത് വിശ്വനാഥന്‍, വിപിന്‍ എന്നീ അഞ്ച് പേരെ പ്രതിചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ചില പ്രതികള്‍ ഇപ്പോള്‍ ഒളിവിലാണ്. ഒളിവിലുള്ള പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ കഴിഞ്ഞ ദിവസം പൊലീസ് തീരുമനിച്ചിരുന്നു.

DONT MISS
Top