സംസ്ഥാന സ്കൂള്‍ കലോത്സവം, റിപ്പോര്‍ട്ടര്‍ ടിവിക്ക് പുരസ്കാരം; മികച്ച റിപ്പോര്‍ട്ടിംഗിന് വിഎസ് ഹൈദരലിക്കും മികച്ച ക്യാമറയ്ക്ക് പ്രവീണിനും പ്രത്യേക പരാമര്‍ശം

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2017 മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച റിപ്പോര്‍ട്ടിംഗിനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് റിപ്പോര്‍ട്ടര്‍ ടിവിയുടെ ഇടുക്കി റിപ്പോര്‍ട്ടര്‍ വിഎസ് ഹൈദരലി അര്‍ഹനായി. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറാമാന്‍ പ്രവീണ്‍ ധര്‍മ്മശാല മികച്ച ക്യാമറമാനുള്ള പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹത നേടി.

ശരീരം തളര്‍ത്തുന്ന അപൂര്‍വ്വ രോഗത്തിന് അടിമപ്പെട്ട് കിടപ്പിലായ നന്ദഗോപാലിനെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് വിഎസ് ഹൈദരലിക്ക് പ്രത്യേക പരാമര്‍ശം. കലോത്സവ വേദിയില്‍ എത്തണമെന്ന് ആഗ്രഹിച്ചുകൊണ്ടിരുന്ന നന്ദുവിനെ റിപ്പോര്‍ട്ടര്‍ ടിവി ടീമാണ് കലോത്സവ വേദിയിലെത്തിച്ചത്.

കലോത്സവം ഒപ്പനയെക്കുറിച്ച് അറയ്ക്കല്‍ കൊട്ടരത്തില്‍ നിന്നും ശരണ്യ സ്‌നേഹജന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ക്യാമറയ്ക്കാണ് പ്രവീണ്‍ ധര്‍മ്മശാലയ്ക്കുള്ള പ്രത്യേക പരാമര്‍ശം.

DONT MISS
Top