ബജാജ് ഡോമിനാറിന്റെ വരവ് നിരത്തിലെ സമവാക്യങ്ങള്‍ മാറ്റം വരുത്തുമോ? കെടിഎം 390 vs റോയല്‍ എന്‍ഫീല്‍ഡ് vs റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്

പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ നിരത്തുകളില്‍ ബജാജ് എന്നും ആധിപത്യം പുലര്‍ത്താറുണ്ട്. പള്‍സര്‍ കാലഘട്ടത്തിലൂടെ ബജാജ് നേടിയ വിജയം ആവര്‍ത്തിക്കുക എന്ന ലക്ഷ്യമാണ് അടുത്തിടെ അവതരിപ്പിച്ച ഡോമിനാര്‍ 400 മോഡലിലൂടെ ബജാജ് ലക്ഷ്യമിടുന്നത്. ബജാജില്‍ നിന്നുമുള്ള ഈ ഫ്‌ളാഗ്ഷിപ്പ് മോഡല്‍ ഇതിനകം വിപണയില്‍ ചര്‍ച്ചാ വിഷയമായത് ശുഭസൂചകമായാണ് ബജാജ് കരുതുന്നത്. റോയല്‍ എന്‍ഫീല്‍ഡ്, കെടിഎം എന്നിവര്‍ അടക്കി വാഴുന്ന നിരയിലേക്ക് തല ഉയര്‍ത്താന്‍ ഡോമിനാര്‍ 400 ലൂടെ ശ്രമിക്കുന്ന ബജാജ് ഒരല്പം വിയര്‍ക്കുമോ എന്നത് കാണേണ്ടിയിരിക്കുന്നു.

കരുത്തന്‍ കെടിഎം കരുത്തിനെ വെല്ലുവിളിക്കാന്‍ മാത്രം പോന്നതാണോ ഡോമിനാര്‍ 400? അതോ റോയല്‍ എന്‍ഫീല്‍ഡിന്റെ പ്രൗഢിക്ക് ഭീഷണിയുയര്‍ത്താന്‍ ബജാജിന് സാധിക്കുമോ? പുത്തന്‍ മോഡലിന്റെ പശ്ചാത്തലത്തില്‍ ചോദ്യങ്ങള്‍ ഒരുപാടാണ് ബജാജിനെ തേടിയെത്തുന്നത്. ഡോമിനാര്‍ 400 നെ നമ്മുക്ക് ഒന്ന് പരിശോധിക്കാം

ഡിസൈന്‍

മോട്ടോര്‍ സ്‌പോര്‍ട്‌സ് ശ്രേണിയിലേക്ക് ശക്തമായ തിരിച്ച് വരവിനാണ് ബജാജ് ശ്രമിക്കുന്നത്. അതിനാല്‍ തന്നെ മസ്‌കുലാര്‍ ഫീച്ചേഴ്‌സിലാണ് ഡോമിനാര്‍ 400 നെ ബജാജ് ഒരുക്കിയിട്ടുള്ളത്. വിപണി വാണിരുന്ന പള്‍സര്‍ തരംഗത്തെ തൊട്ടുണര്‍ത്തും വിധമാണ് ഡോമിനാര്‍ 400 ന്റെ രൂപകല്‍പന. പക്ഷെ വ്യത്യാസങ്ങളും ഏറെയുണ്ട്. മോട്ടോര്‍ സ്‌പോര്‍ട്ടിങ്ങിനായി സജ്ജമാക്കിയിട്ടുള്ള ഉയര്‍ന്ന ഹാന്‍ഡില്‍ ബാര്‍, ദീര്‍ഘദൂര യാത്രകള്‍ക്കായി ഒരുക്കിയിട്ടുള്ള ഉയര്‍ന്ന സീറ്റിങ്ങ് ഘടനയെല്ലാം ഡോമിനാര്‍ 400 നെ വ്യത്യസ്തമാക്കുന്നു.

അതേസമയം എതിരാളിയായ കെടിഎം 390 ഡ്യൂക്ക്, നഗരവീഥികളിലും റേസിങ്ങ് ട്രാക്കുകളിലും ആധിപത്യം പുലര്‍ത്തുകയാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ വീല്‍ ബേസിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രകടനാണ് റൈഡര്‍മാര്‍ക്കായി കെടിഎം കാഴ്ച വെക്കുന്നത്.

ഇനി റോയല്‍ എന്‍ഫീല്‍ഡിലേക്ക് കടക്കുമ്പോള്‍, ആകെ മൊത്തം ഒരു ക്ലാസ്സി ഫീലാണ് ലഭിക്കുന്നത്. ഓവല്‍ ടാങ്ക്, റൗണ്ട് ഹെഡ്‌ലൈറ്റ്, ക്ലാസിക് സിംഗിള്‍ സീറ്റ്, വലിപ്പമേറിയ ഷീറ്റ് മെറ്റലോട് കൂടിയ സൈഡ് ബോക്‌സും മഡ് ഗാര്‍ഡും എന്നിങ്ങനെ നീളുന്ന പ്രൗഢ ഗംഭീരമായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കിന്റെ വിശേഷങ്ങള്‍. സുഖകരമായ റൈഡ് ആഗ്രഹിക്കുന്ന ഏവരും ഇക്കാലമത്രയും പരിഗണിക്കുന്ന റോയല്‍ എന്‍ഫീല്‍ഡിന് ഒരു മാറ്റവും സംഭവച്ചിട്ടില്ല.

ഓവറോള്‍ റേറ്റിങ്ങ്

ബജാജ് ഡോമിനാര്‍ 400 7.5/10
കെടിഎം 390 ഡ്യൂക്ക് 8/10
റോയല്‍ എന്‍ഫീല്‍ഡ് 8/10

ഫീച്ചേഴ്‌സ്

നിലവിലെ ട്രെന്‍ഡ്‌സിനെ ഉള്‍ക്കൊണ്ടാണ് ഡോമിനാര്‍ 400 നെ ബജാജ് ഒരുക്കിയിട്ടുള്ളത്. മികവേറിയ ടെക്‌നോളജിയെ മിതമായ നിരക്കില്‍ അവതരിപ്പിക്കാന്‍ ബജാജിന് സാധിച്ചൂവെന്നത് ശ്രദ്ധേയമാണ്. ഭാരത് സ്റ്റേജ് IV ഭാഗമാവാന്‍ സാധ്യതയുള്ള ഓട്ടോമാറ്റിക് ഹെഡ്‌ലൈറ്റ് ഓണാണ് ഡോമിനാര്‍ 400 ന്റെ പ്രധാന സവിശേഷത. എല്‍ഇഡി ലൈറ്റിംഗ്‌സ്, ഡ്യൂവല്‍ എബിഎസ്, 43 mm ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്്‌സ്, പിന്‍ചക്രങ്ങളില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ ഷോക്ക്‌സ്, മുന്‍പിന്‍ ചക്രങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള ഡിസ്‌ക് ബ്രേക്കുകള്‍ എന്നിവ ഡോമിനാര്‍ 400 ലേക്ക് ശ്രദ്ധ വിളിച്ച് വരുത്തുന്നു.

കെടിഎം 390 ഡ്യൂക്കിലും കാര്യങ്ങള്‍ ഏറെ വ്യത്യസ്തമല്ല. ഡ്യൂവല്‍ ചാനല്‍ എബിഎസ്, ഇരു ചക്രങ്ങളിലേക്കുമുള്ള ഡിസ്‌ക് ബ്രേക്കുകള്‍, അപ്‌സൈഡ് ഡൗണ്‍ ഫ്രണ്ട് ഫോര്‍ക് സ്, ഡിജിറ്റല്‍ കണ്‍സോള്‍, അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോ ഷോക്കുകള്‍ എന്നിങ്ങനെ പോകുന്നൂ ഡ്യൂക്കിന്റെ വിശേഷങ്ങള്‍.

അതേസമയം, റോയല്‍ എന്‍ഫീല്‍ഡില്‍ മുന്‍ ചക്രങ്ങളില്‍ മാത്രമാണ് ഡിസ്‌ക് ബ്രേക്ക് ലഭ്യമാവുക. കൂടാതെ അനലോഗ് കണ്‍സോള്‍, ഇലക്ട്രിക് കിക്ക് സ്റ്റാര്‍ട്ടറുകള്‍, കാര്‍ബ്യുറേറ്റര്‍, ടെലിസ്‌കോപിക് ഫ്രണ്ട് സസ്‌പെന്‍ഷന്‍, ഡ്യൂവല്‍ ഗ്യാസ് റിയര്‍ സസ്‌പെന്‍ഷന്‍ എന്നിങ്ങനെയാണ് ഫീച്ചേഴ്‌സ്്. എന്നാല്‍, ക്ലാസിക് എഡിഷനില്‍ എബിഎസിനെ ഉള്‍പ്പെടുത്താന്‍ റോയല്‍ എന്‍ഫീല്‍ഡ് ഇത് വരെയും തയ്യാറായിട്ടില്ല.

ഓവറോള്‍ റേറ്റിംഗ് ഫീച്ചേഴ്‌സ്്
ബജാജ് ഡോമിനാര്‍ 400 8/10
കെടിഎം 390 ഡ്യൂക്ക് 8/10
റോയല്‍ എന്‍ഫീല്‍ഡ്/ 7.5/10

എഞ്ചിന്‍ സ്‌പെസിഫിക്കേഷനും ഗിയര്‍ ബോക്‌സും

കെടിഎം 373.2 cc ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഡോമിനാര്‍ 400 ന് കരുത്തേകുന്നത്. 6 സ്പീഡ് ഗിയര്‍ ബോക്‌സോട് കൂടി വരുന്ന ഡോമിനാര്‍ 400 ല്‍, 35 bhp യും 35 Nm torque മാണ് റൈഡര്‍ക്ക്. ലഭിക്കുക. മണിക്കൂറില്‍ 148 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഡോമിനാര്‍ 400 ന് സാധിക്കുമെന്നാണ് ബജാജ് അവകാശപ്പെടുന്നത്. കൂടാതെ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വെറും 8.23 സെക്കന്‍ഡ് മാത്രമാണ് ഡോമിനാര്‍ 400 എടുക്കുകയെന്നുമാണ് ബജാജിന്റെ വാദം.

അതേസമയം, 373.2cc ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനെയാണ് ഡ്യൂക്ക് 390 ല്‍ കെടിഎം സജ്ജമാക്കിയിട്ടുള്ളത്. ആറ് സ്പിഡ് ഗിയര്‍ ബോക്‌സില്‍ കരുത്തുറ്റ 43 bhp യാണ് റൈഡര്‍ക്ക് ലഭിക്കുക. 149 കിലോഗ്രാം ഭാരമാണ് ഡ്യൂക്ക് 390 ക്ക് ഉള്ളത്. ഡോമിനാര്‍ 400 നെക്കാളും 33 കിലോഗ്രാം ഭാരം കുറവാണ് ഡ്യൂക്ക് 390 ക്ക്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്കില്‍ 346 cc എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇതില്‍ 19.8 bhp യും 28 Nm torque മാണ് റൈഡര്ക്ക് ലഭിക്കുക. അതേസമയം, 499 cc എയര്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്‍ ഓപ്ഷനും റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നുണ്ട്.
ബജാജ് ഡോമിനാര്‍ 400 7.5/10
കെടിഎം 390 ഡ്യൂക്ക് 8/10
റോയല്‍ എന്‍ഫീല്‍ഡ്. 7/10

വില

ഡോമിനാര്‍ 400 നെ നോണ്‍ എബിഎസ് മോഡലിനെ 1.36 ലക്ഷം രൂപ വിലയിലും, എബിഎസ് മോഡലിനെ 1.50 ലക്ഷം രൂപ വിലയിലുമാണ് ബജാജ് അവതരിപ്പിക്കുന്നത്. അതേസമയം, കെടിഎം ഡ്യൂക്ക് 390ക്ക് വില ഒരല്‍പ്പം കൂടുതലാണ്. എബിഎസോട് കൂടിയ സ്റ്റാന്‍േഡര്‍ഡ്് ഡ്യൂക്ക് 390 മോഡലിന് 1.96 ലക്ഷം രൂപയാണ് വില വരുന്നത്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350 ന്് 1.68 ലക്ഷം രൂപയും റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 500 ന് 1.79 ലക്ഷം രൂപയുമാണ് വില. ( ദില്ലി എക്‌സ് ഷോറൂം വിലയിലാണ് മോഡലുകള്‍ എല്ലാം നല്‍കിയിട്ടുള്ളത് )

വേര്‍ഡിക്ട്

ഡിസൈനിലും പെര്‍ഫോമെന്‍സിലും കെടിഎം 390 ഡ്യൂക്കാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. അതേസമയം, 1.50 ലക്ഷം രൂപ വിലയില്‍ എബിഎസ് മോഡലോട് കൂടിയ ബജാജ് ഡോമിനാര്‍ 400 നല്ല ഒരു ഓപ്ഷനാണ് . പ്രൗഢിയ്ക്ക് മുന്‍ഗണന നല്‍കുന്ന റൈഡുകള്‍ക്ക് എന്നും റോയല്‍ എന്‍ഫീല്‍ഡാണ് ശ്രദ്ധാകേന്ദ്രം. എന്നാല്‍ മികച്ച ഫീച്ചേഴ്‌സും, പെര്‍ഫോമെന്‍സും മിതമായ നിരക്കില്‍ ഡോമിനാര്‍ 400 ല്‍ ലഭ്യമാക്കുന്നൂവെന്നതാണ് ബജാജിന്റെ വിജയം.

DONT MISS
Top