ജന സേവനത്തിനായി നരേന്ദ്രമോദി സമൂഹ മാധ്യമങ്ങള്‍ പ്രയോജനപ്പെടുത്തുന്നു; പ്രധാനമന്ത്രിയെ പരാമര്‍ശിച്ച് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ച് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്. ലോകത്തിന്റെ സുസ്തിരതയ്ക്കും പുരോഗതിക്കും നിലകൊളളാനായി ആഗോള സമൂഹം രൂപിക്കരിക്കാം എന്ന ആശയം പ്രചരിപ്പിക്കുന്ന പോസ്റ്റിലാണ് ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിച്ചിരിക്കുന്നത്.

പിന്തുണ നല്ക്കുന്ന, ഭദ്രമായ അറിവുളള, ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന പൗരന്‍മാരെ ഉള്‍പ്പെടുത്തുന്ന ആഗോള സമൂഹമെന്ന ആശയത്തില്‍ ഫെയ്‌സ്ബുക്ക് എന്ന മാധ്യമത്തിന് എങ്ങനെ സംഭാവന ചെയ്യാനാകും എന്ന ചോദ്യം ഉന്നയിച്ചാണ് സുക്കര്‍ബര്‍ഗിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഇതില്‍ പൗരന്മാരെ ഉള്‍പെടുത്തുന്ന സമൂഹം എന്ന വിഭാഗത്തിന് താഴെയായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്ത് പരാമര്‍ശിക്കുന്നത്.

ഇന്ത്യയില്‍ പ്രധാനമന്ത്രി മറ്റ് മന്ത്രിമാരോട് തങ്ങളുടെ മീറ്റിംഗുകളെപ്പറ്റിയുളള വിവരങ്ങളും ആശയങ്ങളും ഫെയ്‌സ്ബുക്കില്‍ പങ്കുവെക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു. അതുവഴി ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്താന്‍ സാധ്യമാകും.
സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെ, തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരികളും ജനങ്ങളും തമ്മിലുളള അകലം കുറയ്ക്കാനാകുമെന്ന് അദ്ദഹം പറഞ്ഞു.

ജനങ്ങള്‍ തങ്ങളുടെ കൂട്ടായ ആശയങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി സ്വരൂപിക്കാനും, അതു ഭരണാധികാരികളിലേക്ക് എത്തിക്കാനും ശ്രമിക്കാന്‍ സുക്കര്‍ ബര്‍ഗ്ഗ് ആഹ്വാനം ചെയ്യുന്നു. തെറ്റായ വാര്‍ത്തകള്‍ പലതും ഫെയ്‌സ്ബുക്ക് ,വാട്‌സ്ആപ്പ് എന്നീ മാധ്യമങ്ങളിലൂടെ പ്രചരിക്കന്നു എന്ന വിഷയം ഗൗരവമായി കാണുന്നു. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സാങ്കേതികവിദ്യ ഉപയോഗിച്ച് 75 ശതമാനം വരെ സ്പാമുകളെ നിയന്ത്രിക്കാനായി സാധിച്ചു എന്നദ്ദേഹം അറിയിച്ചു.

1960ുകളില്‍ ടെലിവിഷന്‍ ജനങ്ങളുടെ പ്രഥമ വാര്‍ത്താവിനിമയ മാര്‍ഗ്ഗമായിരുന്നെങ്കില്‍ 21ാം നൂറ്റാണ്ടില്‍ സമുഹ മാധ്യമങ്ങളാണ് ആ കര്‍ത്തവ്യം നിര്‍വഹിക്കുന്നത്. അതിര്‍ത്തികള്‍ മറന്ന് ആഗോള സമൂഹം എന്ന ആശയം മാനവീകതയ്ക്ക് വലിയ മുതല്‍ക്കൂട്ടാകും ഇതിനായി ഫേസ്ബുക്ക് എന്നും നിലകൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top