ചെമ്പരത്തിപ്പൂവില്‍ ആസിഫ് അലിയുടെ സഹോദരന്‍ അസ്‌ക്കര്‍ അലി നായകന്‍

കൊച്ചി: ആസിഫ് അലിയുടെ അനിയന്‍ അസ്‌ക്കര്‍ അലി നായകനാകുന്ന രണ്ടാമത്തെ ചിത്രത്തിന് ‘ചെമ്പരത്തിപ്പൂ’ എന്ന് പേരിട്ടു. പ്രണയം പ്രധാന പ്രമേയമായ ചിത്രത്തിന്റെ പ്രഖ്യാപനം പ്രണയദിനത്തില്‍ കുഞ്ചാക്കോ ബോബനാണ് നടത്തിയത്. നവാഗതനായ അരുണ്‍ വൈഗയാണ് ചിത്രത്തിന്റെ സംവിധായകന്‍.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല. മാര്‍ച്ച് മാസത്തോടെ ഷൂട്ടിങ് തുടങ്ങാനാണ് പദ്ധതിയിടുന്നത്. ഇതിഹാസ, സ്‌റെറല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ഇതിന് മുന്‍പ് പ്രവര്‍ത്തിച്ച അരുണ്‍ വൈഗ തന്നെയാണ് സിനിമയുടെ തിരക്കഥയും കൈകാര്യം ചെയ്യുന്നത്.

ഡ്രീം സ്‌ക്രീന്‍സ് ബാനറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലാലിന്റെ മകന്‍ ജീന്‍പോള്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഹണിബീ 2 വിന്റെ സെറ്റില്‍ ഒരുങ്ങുന്ന ലാല്‍ ചിത്രം ഹണി ബീ 2.5 ആണ് അസ്‌ക്കര്‍ അലിയുടെ ആദ്യ ചിത്രം. ആസിഫ് അലിയും ചിത്രത്തില്‍ എത്തുന്നുണ്ട്. കട്ടപ്പനയിലെ ഹൃതിക് റോഷനിലും മഹേഷിന്റെ പ്രതികാരത്തിലും അഭിനയിച്ച ലിജോ മോളാണ് ഈ ചിത്രത്തിലെ നായിക.

DONT MISS
Top