രാജ്യത്ത് ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം ദില്ലിക്ക്

ദില്ലി :ഒരോ വര്‍ഷംതോറും തലസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണുണ്ടാകുന്നുവെന്ന് കണക്കുകള്‍. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളടക്കം നിരവധി കേസുകളാണ് ദില്ലിയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.രാജ്യത്തെ ഓരോ നാലു കേസുകളിലും മൂന്നെണ്ണമെങ്കിലും ദില്ലിയില്‍ നിന്നുമാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ദില്ലി പൊലീസ് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് സ്ത്രീകള്‍ക്ക് കഴിയാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളില്‍ ഒന്നായി രാജ്യ തലസ്ഥാനം മാറിയത്.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ 70 ശതമാനത്തോളം യാതൊരു കണ്ടെത്തലുകളും നടത്താത്തവയാണ്. ഓരോ രണ്ട് മണിക്കൂറിലും സ്ത്രീകളോട് മോശമായി പെരുമാറുന്നതിനും, ഓരോ 4 മണിക്കൂറിനിടെ ഓരോ പീഡനകേസ് വീധവും ഡല്‍ഹിയില്‍ നിലവില്‍ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്ന ഓരോ കേസിനും പലപ്പോഴും ദൃക്‌സാക്ഷികളില്ലാത്തതും ഒരു പരിധി വരെ കേസിന് തീര്‍പ്പ് കല്‍പ്പിക്കാനാകാത്തതെന്നാണ് പൊലീസ് വിലയിരുത്തുന്നത്.

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഒരു പരിധിവരെ തീര്‍പ്പാക്കാനും പ്രതികളെ കണ്ടെത്താനായിട്ടുണ്ടെന്നുമാണ് ജോയിന്റ് കമ്മീഷ്ണര്‍ ദീപേന്ദ്ര പതക്ക് പറയുന്നത്.എന്നാല്‍ ഓരോവര്‍ഷം കൂടുംതോറും കുറ്റകൃത്യങ്ങളില്‍ ഉണ്ടാകുന്ന വര്‍ധന ജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നു. സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ക്ക് പുറമെ മോഷണം, പിടിച്ചുപറി തുടങ്ങി ധാരാളം കുറ്റകൃത്യങ്ങളും ദില്ലിയില്‍ പൗരന്‍മാരുടെ ജീവിതത്തിന് ഭീക്ഷണി സൃഷ്ടിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ തലസ്ഥാനത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് നിലവിലെ ആശങ്ക.

DONT MISS
Top