ഐഫോണ്‍ ഉപയോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; ഭീം ആപ്പിന്റെ ഐഒഎസ് പതിപ്പിറങ്ങി

ക്യാഷ്‌ലെസ്സ് ഇക്കണോമി എന്ന പുതു ലക്ഷ്യത്തിന് പിന്തുണയേകാന്‍ ഗവണ്‍മെന്റ് പുറത്തിറക്കിയ ഭീം എന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഐഒഎസ് പതിപ്പെത്തി. ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ മാത്രമേ നേരത്തെ പുറത്തിറക്കിയിരുന്നുള്ളൂ. പിന്നീട് പുതുക്കിയ പതിപ്പ് ഇറങ്ങിയപ്പോഴും ഐഒഎസ് പതിപ്പ് വന്നിരുന്നില്ല. എന്നാല്‍ പുതുക്കിയ, നിരവധി ഭാഷകളും സൗകര്യങ്ങളും ഉള്‍പ്പെടുത്തിയ പതിപ്പാണ് ഐ ഫോണ്‍ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഭീം ആപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ ഒരു കോടി കഴിഞ്ഞതായി കഴിഞ്ഞ മാസം കേന്ദ്ര ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞിരുന്നു. ഇപ്പോള്‍ ഐഒഎസ് പതിപ്പും വരുന്നതോടെ ഉപയോക്താക്കളുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും.പുതിയ ഭീം ആപ്പില്‍ യുണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫേസും യുഎസ്എസ്ഡി മോഡുകളും കൂടുതല്‍ ഉപയോക്ത സൗഹൃദമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഇംഗ്ലീഷിനു പുറമെ മലയാളം,ഹിന്ദി, ഒഡിയ, ബംഗാളി, തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി, എന്നീ ഭാഷകളിലും ഭീം ആപ്പ് ഉപയോഗിക്കാം.  സുരക്ഷ കൂടുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട് പുത്തന്‍ ആപ്പില്‍. മികച്ച ഉപഭോക്ത സൗഹൃദ ഡിസൈനോടൊപ്പം ഡ്രോപ്പ് ഡൗണ്‍ മെനുവും ഉപയോഗം കൂടുതല്‍ സുഖകരമാക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top