മുന്തിരിവള്ളികള്‍ കാണാന്‍ ബിഷപ്പും വൈദികരും, കുടുംബപ്രേക്ഷകര്‍ക്കുള്ള മഹത്തായ സന്ദേശമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

മലയാളം ബോക്‌സ് ഓഫീസില്‍ മുന്തിരിവള്ളികള്‍ റെക്കോര്‍ഡ് കുറിച്ച് മുന്നേറുമ്പോള്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ക്ക് നല്‍കുന്നത് മഹത്തായ സന്ദേശമാണെന്ന അഭിപ്രായവുമായി സീറോ മലബാര്‍ സഭ അധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

എറണാകുളം പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്‍ററില്‍ ഇന്നലെ വൈകീട്ടാണ് സഭാംഗങ്ങള്‍ക്കായി മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനു ശേഷമായിരുന്നു മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികരണം. സിനിമ കാണാന്‍ പിതാവ് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ പ്രദര്‍ശനം സംഘടിപ്പിക്കുകയായിരുന്നു.

സിനിമ കാണാന്‍ ആഗ്രമുണ്ട്. എന്നാല്‍, തീയേറ്ററില്‍ പോയി കാണാന്‍ ബുദ്ധിമുട്ടുണ്ടെന്നും പ്രത്യോക പ്രദര്‍ശനം സംഘടിപ്പിക്കാന്‍ കഴിയുമോ എന്ന് ആലഞ്ചേരി പിതാവ് നേരിട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പ്രദര്‍ശനം ഒരുക്കിയതെന്ന് ചിത്രത്തിന്റെ സംവിധാകന്‍ ജിബു ജേക്കബ് പ്രതികരിച്ചു.

ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം കാണാന്‍ നിരവധി വൈദികരും വിശ്വാസികളും എത്തിയിരുന്നു.

DONT MISS
Top