സ്തനാര്‍ബുധത്തെ അതിജീവിച്ചവര്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ചുവടുവെച്ചപ്പോള്‍; ചിത്രങ്ങള്‍

ന്യൂയോര്‍ക്ക്: കാന്‍സര്‍ രോഗത്തെ ഭയക്കുന്നവരാണ് അധികവും. അതൊരുപക്ഷേ ജീവിതത്തെ അവര്‍ അത്രമാത്രം സ്‌നേഹിക്കുന്നതുകൊണ്ടാവാം. കാന്‍സറിനെതിരെയുള്ള അതിജീവങ്ങള്‍ വര്‍ധിക്കുന്നുണ്ടെങ്കില്‍ അവരിലധികം പേരും സമൂഹത്തില്‍ നിന്നും അകന്നു ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. ഇവിടെയിതാ സ്തനാര്‍ബുധത്തെ അതിജീവിച്ച ഒരു സംഘം സ്ത്രീകള്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ ചുവടുവെച്ചിരിക്കുകയാണ്. ഇവര്‍ ന്യൂയോര്‍ക്ക് ഫാഷന്‍ വീക്കില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ പ്രചോദനമാകുകയാണ് ചെയ്തത്.

പ്രമുഖ ബ്രാന്‍ഡായ അനാഒനോ ലിന്‍ഗേറിയയ്ക്ക് വേണ്ടി സ്താനാര്‍ബുധത്തോട് മല്ലിട്ട പതിനാറോളം സ്ത്രീകളാണ് ഫാഷന്‍വീക്കില്‍ ചുവടുവെച്ചത്. പതിനെട്ട് വയസും അതില്‍ അധികവും പ്രായമുള്ളവരായിരുന്നു ഫാഷന്‍ ഷോയില്‍ പങ്കെടുത്തവര്‍. സ്തനാര്‍ബുധം ഇവരുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചിരിക്കുന്നു എന്ന് അവരുടെ രൂപത്തില്‍ നിന്നും വ്യക്തമായിരുന്നു. ചിലരുടെ സ്തനങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്ത നിലയിലായിരുന്നു. മറ്റു ചിലര്‍ക്ക് മുടി നഷ്ടമായിരുന്നു. എന്നാല്‍ രോഗത്തെ പൊരുതി തോല്‍പ്പിച്ച ആത്മവിശ്വാസം മാത്രമായിരുന്നു അവരുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നത്. വാക്കിലും നടപ്പിലും അത് നിറഞ്ഞു തുളുമ്പി. ജീവിതം പൊരുതി തോല്‍പ്പിക്കാനുള്ളതാണെന്ന് അവര്‍ പറയാതെ പറയുകയായിരുന്നു.

ചിത്രങ്ങള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top