മെക്‌സിക്കന്‍ അപാരതയല്ല, ഇത് സലിം കുമാറിന്റെ അപാരത!; ഫെയ്‌സ്ബുക്കില്‍ സൂപ്പര്‍ ഹിറ്റായി ട്രോള്‍ വീഡിയോ

കൊച്ചി: പാട്ടുകളെ പോലെ തന്നെ ആവേശത്തിന്റെ ചെങ്കൊടി പാറിച്ചുകൊണ്ടാണ് ‘ഒരു മെക്‌സിക്കന്‍ അപാരത’ എന്ന ചിത്രത്തിന്റെ ട്രെയിലറും ഇന്റര്‍നെറ്റില്‍ തരംഗമായിരിക്കുന്നത്. ചടുലമായ സംഭാഷണങ്ങള്‍ക്കൊപ്പം പ്രണയവും സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ തീക്ഷ്ണതയുമെല്ലാം വിളിച്ചോതുന്നുണ്ട് ട്രെയിലര്‍.

എന്നാല്‍ ഇത്രയും ഹിറ്റായ ട്രെയിലറിനെ വെറുതേ വിടാന്‍ ട്രോളന്‍മാര്‍ക്ക് പറ്റുമോ? നിരവധി ട്രോളുകളാണ് ട്രെയിലറിലെ രംഗങ്ങള്‍ ഉപയോഗിച്ച് ട്രോള്‍ ഗ്രൂപ്പുകളില്‍ പാറിപ്പറക്കുന്നത്. ഒടുവില്‍ ഇതാ ട്രെയിലര്‍ വീഡിയോ തന്നെ മൊത്തത്തില്‍ ട്രോള്‍ വീഡിയോ ആക്കിയിരിക്കുകയാണ് ‘വീഡിയോ ട്രോളന്‍മാര്‍’.

സലിം കുമാറാണ് ഈ ട്രോള്‍ വീഡിയോയില്‍ അടിമുടി നിറഞ്ഞു നില്‍ക്കുന്നത്. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സലിം കുമാര്‍ കഥാപാത്രങ്ങളായ സ്രാങ്കും, മണവാളനും, പ്യാരിയും, ഡാന്‍സ് മാസ്റ്റര്‍ വിക്രം സാറുമെല്ലാമാണ് ഈ ‘അപാര’ വീഡിയോയില്‍ എത്തിയത്.

ട്രോള്‍ മലയാളം ഗ്രൂപ്പിലും പിന്നീട് ട്രോള്‍ മലയാളം ഫെയ്‌സ്ബുക്ക് പേജിലും എത്തിയ വീഡിയോ നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞിരിക്കുന്നത്. ട്രോള്‍ ഗ്രൂപ്പുകളിലെ ‘മണവാളന്‍’ ആരാധകരുടെ ആവേശമായി മാറിയ ഈ വീഡിയോയ്ക്ക് പകരമായി ‘രമണന്‍’ ആരാധകര്‍ മറു വീഡിയോ ഇറക്കുമോ എന്ന് കാത്തിരുന്ന് കാണാം.

ട്രോള്‍ വീഡിയോ:

'ഒരു മെക്സിക്കന്‍ അപാരത' ട്രെയിലര്‍ സലിം കുമാര്‍ വെര്‍ഷന്‍ Credit : Suhail Samad (© Troll Malayalam Group )‍

Posted by Troll Malayalam on Friday, February 10, 2017

DONT MISS