നിങ്ങള്‍ക്കും വന്നോ ഈ നമ്പറുകളില്‍ നിന്നും കോളുകള്‍; കരുതിയിരിക്കുക ഈ നമ്പറുകളെ

+381, +256, +447 എന്നു തുടങ്ങി വിദേശ രാജ്യങ്ങളില്‍ നിന്നെന്ന തരത്തിലുള്ള നമ്പറുകളില്‍ നിന്നും കോളുകള്‍ നിങ്ങള്‍ക്കും വരുന്നുണ്ടോ, എന്നാല്‍ കരുതിയിരിക്കുക, പണം തട്ടിപ്പിന്റെ പുതിയ വഴികളാണിവ.

രാത്രികാലങ്ങളിലാണ് ഇത്തരം കോളുകള്‍ നിങ്ങളെ തേടി കൂടുതലായും എത്തുക. ബിഎസ്എന്‍എല്‍ നമ്പരുകളിലേക്കാണ് വിളികള്‍ പ്രധാനമായും. പണം തട്ടിപ്പിന്റെ പുതിയവഴികളാണിത്. പല നമ്പരുകളില്‍ നിന്നാകും വിളികളെത്തുന്നത്. ഇത്തരം വിളികളോട് പ്രതികരിക്കരുതെന്നാണ് സൈബര്‍ സെല്ലിന്റെ മുന്നറിയിപ്പ്. മിസ്ഡ് കോള്‍ കണ്ടാല്‍ തിരിച്ചു വിളിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഫോണ്‍ എടുത്താലാണ് പ്രധാനമായും പണം നഷ്ടമാകുന്നത്.

+447, +381, +255 തുടങ്ങി ഇവയോട് സാമ്യമുള്ള നമ്പരുകളില്‍ നിന്നാണ് കോളുകള്‍ വരുന്നത്. ഇത്തരത്തിലുള്ള ഫോണ്‍ അന്റന്റു ചെയ്തു കഴിയുമ്പോള്‍ ചില സംഭാഷണങ്ങള്‍ കേള്‍ക്കാനാകും. വിവിധ ഭാഷകളില്‍ ഇത് കേള്‍ക്കാന്‍ കഴിയും. ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നവരെ പിടിച്ചു നിര്‍ത്താനായി അവ്യക്തമായ തരത്തിലുള്ള സംസാരങ്ങളും ചിലപ്പോള്‍ അശ്ലീല സംഭാഷണങ്ങള്‍ വരെ മറുതലയ്ക്കല്‍ നിന്നുണ്ടായേക്കാം. പുരുഷന്മാരെ ആകര്‍ഷിക്കാനായി സ്ത്രീ ശബ്ദത്തിലുള്ള വിളികളാണ് കൂടുതല്‍ ഉണ്ടാവുന്നത്. ഫോണ്‍ വെച്ച ശേഷമായിരിക്കും പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പലരും ഇത് സംബന്ധിച്ച പരാതികളുമായി ടെലികോം ഓപ്പറേറ്റര്‍മാരെ സമീപിക്കുകയും ചെയ്തതോടോ മുന്നറിയിപ്പുമായി ബിഎസ്എന്‍എല്‍ അടക്കമുള്ള ഓപ്പറേറ്റര്‍മാര്‍ തന്നെ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

DONT MISS
Top