‘ഞങ്ങള്‍ പിന്നാലെയുണ്ട്’; അരലക്ഷത്തോളം ലൈക്കുകളുണ്ടായിരുന്ന തമിഴ്‌റോക്കേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് പൂട്ടിച്ച് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്

പ്രതീകാത്മക ചിത്രം

ഇന്ത്യന്‍ സിനിമ വ്യവസായത്തിന്റെ നട്ടെല്ല് തകര്‍ക്കുന്ന തമിഴ്‌റോക്കേഴ്‌സിനെതിരെ ആക്രമണം ശക്തമാക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്. പുതിയ സിനിമകളുടെ വ്യാജ പതിപ്പുകള്‍ പ്രചരിപ്പിക്കുന്ന തമിഴ്‌റോക്കേഴ്‌സിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കൊണ്ടാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് അവരോടുള്ള യുദ്ധം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ, അരലക്ഷത്തോളം ‘ആരാധകരു’ണ്ടായിരുന്ന തമിഴ്‌റോക്കേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് പൂട്ടിയിരിക്കുകയാണ് കേരളത്തിന്റെ സൈബര്‍ ചുണക്കുട്ടികള്‍.

‘തമിഴ്‌റോക്കേഴ്‌സ്, ഞങ്ങള്‍ പിന്നാലെയുണ്ട്. ‘സിംഗം 3’യ്ക്ക് വേണ്ടി മാത്രമല്ല, മൊത്തം ഇന്ത്യന്‍ സിനിമ വ്യവസായത്തിനും വേണ്ടിയാണിത്.’ 49,287 ലൈക്കുകള്‍ ഉണ്ടായിരുന്ന തമിഴ്‌റോക്കേഴ്‌സിന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്ത് ഡിലീറ്റ് ചെയ്ത വിവരം ലോകത്തെ അറിയിച്ചു കൊണ്ട് മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് ഫെയ്‌സ്ബുക്കില്‍ കുറിച്ചതാണ് ഇത്.

നേരത്തേ സൂര്യയുടെ സിംഗം 3 എന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിക്കും എന്ന് വെല്ലുവിളിക്കുകയും അത് ചെയ്യുകയും ചെയ്തിരുന്നു തമിഴ്‌റോക്കേഴ്‌സ്. ആറ് മാസത്തിനകം ഇവരെ ജയിലിലാക്കുമെന്നും എന്നിട്ട് ആ ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ ലൈവായി കാണിക്കുമെന്ന് സിംഗം 3-ന്റെ നിര്‍മ്മാതാവ് തിരിച്ചും വെല്ലുവിളി മുഴക്കിയിരുന്നു.

മല്ലു സൈബര്‍ സോള്‍ജിയേഴ്‌സിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

its not ur day #tamil_rockers…. expect us..for those who questions our authenticity here is their ips check ur self 77.81.120.235, 213.186.33.5

Posted by Mallu Cyber Soldiers on Thursday, February 9, 2017

DONT MISS
Top