അടിയേറ്റ് നിലത്ത് വീഴുന്ന സ്ത്രീ; ആര്‍പ്പുവിളികളുമായി ജനക്കൂട്ടം; വിവാഹേതര ബന്ധത്തിന്റെ പേരില്‍ യുവതിക്ക് 26 ‘അടിശിക്ഷ’ ലഭിച്ച ഇന്തോനേഷ്യയില്‍ നിന്നും മറ്റൊരു സംഭവം

ജക്കാര്‍ത്ത: അവിഹിത ബന്ധത്തിന്റെ പേരില്‍ ഇന്തോനേഷ്യയില്‍ യുവതി 26 തവണ അടിയേറ്റുവാങ്ങിയത് കഴിഞ്ഞ ദിവസം നാം കണ്ടതാണ്. വളരെ വൈകാതെ തന്നെ അവിടെ നിന്നും മറ്റൊരുവാര്‍ത്തയും എത്തിയിരിക്കുകയാണ്. ചാട്ടവാറുകൊണ്ട് അടിയേറ്റ് ബോധമറ്റ് വീഴുന്ന യുവതിയും സംഭവം കണ്ട് ആര്‍പ്പുവിളികളുമായി നില്‍ക്കുന്ന ജനങ്ങളുമാണ് ഇവിടെ വാര്‍ത്തായയിരിക്കുന്നത്. ഇതിന്റെ വീഡിയോയും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അതേസമയം, യുവതിക്ക് ശിക്ഷ ലഭിക്കാനുള്ള കാരണം വ്യക്തമല്ല.

പൊക്കിക്കെട്ടിയ സ്റ്റേജില്‍ മുട്ടുകുത്തി നിര്‍ത്തിയാണ് യുവതിക്ക് ശിക്ഷ നല്‍കുന്നത്. മുഖംമറച്ചെത്തിയ ആളാണ് യുവതിയെ അടിക്കുന്നത്. സ്ത്രീയെ ശിക്ഷിക്കുന്നത് കാണാന്‍ എത്തിയിരിക്കുന്നവര്‍ തങ്ങളുടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തിരക്കുകൂട്ടുകയാണ്.

യുവതി ഓരോ അടിയും ഏറ്റുവാങ്ങുമ്പോഴും കാണികളായി എത്തിയവര്‍ ആര്‍പ്പുവിളിക്കുകയാണ്. ഏറെ നേരം അടികൊണ്ട ശേഷം ഒടുവില്‍ യുവതി സ്റ്റേജിലേക്ക് ബോധംകെട്ട് വീഴുന്നു. പാരാമെഡിക്കല്‍ വേഷത്തില്‍ നിന്നിരുന്ന പുരുഷന്മാരാണ് യുവതിയെ എടുത്തുകൊണ്ടുപോയത്.

വിവാഹ, വിവാഹാനന്തര ജീവിതത്തെ സംബന്ധിച്ച് ഇന്തോനേഷ്യയില്‍ നിലനില്‍ക്കുന്നത് കടുത്ത നിമങ്ങളാണ്. കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക് രാത്രി 11 മണിക്ക് ശേഷം ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

DONT MISS
Top