വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് വത്‍ക്കരണവും വര്‍ഗ്ഗീയ വത്കരണവും നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി


കല്‍പറ്റ: വിദ്യാഭ്യാസരംഗത്ത് കോര്‍പ്പറേറ്റ് വത്‍ക്കരണവും വര്‍ഗ്ഗീയ വത്കരണവും നടക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. കോര്‍പ്പറേറ്റുകളും മൂനധനവുമാണ് വിദ്യാഭ്യാസ രംഗത്തെ നയിക്കുന്നത്. ജനകീയ വിദ്യാഭാസവും മതനിരപേക്ഷിത ജനാധിപത്യ വിദ്യാഭ്യാസ സബ്രദായവുമാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട്ടില്‍ കെ എസ് ടി എ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അഖിലേന്ത്യ തലത്തില്‍ വിദ്യാഭ്യാസ രംഗത്ത് വര്‍ഗീയ വത്കരണം കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് കോര്‍പ്പറേറ്റുകള്‍ക്ക് വളരാന്‍ വഴിയൊരുക്കും. ഇത് പൊതുവിദ്യാഭ്യാസ രംഗത്ത് തകര്‍ക്കുമെന്നും ഇതിനെ ശക്തമായി ചെറുക്കണമെന്ന് മന്ത്രി പറഞ്ഞു. സ്വാശ്രയ കോളേജുകളിലടക്കം വിദ്യാര്‍ത്ഥി സംഘടനകളുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണ് . മതനിരപേക്ഷിത ജനാധിപത്യമൂല്യമുള്ള വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കേണ്ട ഉത്തരവാദിത്വം ഓരോ അധ്യാപകര്‍ക്കുമുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കേരള സംസ്ഥാനത്തെ വാര്‍ത്തെടുക്കാനുള്ള പടയാളികതളായി അധ്യാപകര്‍ മാറണം. സംസ്ഥാന സര്‍ക്കാരിന്‍റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് മുതല്‍ക്കൂട്ടാകാന്‍ അധ്യാപകര്‍ക്ക് സാധിക്കണമെന്നും മന്തി പറഞ്ഞു.

DONT MISS
Top