പ്രതികാര നടപടിയുമായി നെഹ്‌റു കോളേജ് മാനേജ്‌മെന്റ്; സമരത്തിന് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മാനേജ്‌മെന്റിന്റെ പുറത്താക്കല്‍ ഭീഷണി

ഫയല്‍ ചിത്രം

പാലക്കാട്: നെഹ്‌റു കോളേജ് മാനേജ്‌മെന്റിന് എതിരെ പ്രതികരിച്ച നാല് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്നാണ് മാനേജ്‌മെന്റിന്റെ ഭീഷണി. സമരത്തിന് നേതൃത്വം നല്‍കിയ അതുല്‍, നിഖില്‍, സുധീഷ്, ആഷിഖ് എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് നെഹ്‌റു കോളേജ് മാനേജ്‌മെന്റിന്റെ പുറത്താക്കല്‍ ഭീഷണി നേരിടുന്നത്.

ഇന്ന് ക്ലാസില്‍ കയറാനെത്തിയ ഇവരോട് ക്ലാസില്‍ പ്രവേശിക്കേണ്ടതില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. നാല് വിദ്യാര്‍ത്ഥികളെയും സസ്‌പെന്‍ഡ് ചെയ്തതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം കോളേജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച് ചേര്‍ത്ത യോഗത്തിലും ഈ നാല് വിദ്യാര്‍ത്ഥികളെയും ഇവരുടെ രക്ഷിതാക്കളെയും മാനേജ്‌മെന്റ് ഉള്‍പ്പെടുത്തിയിരുന്നില്ല. ഇന്ന് ബന്ധപ്പെട്ട നാല് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുമായി മാനേജ്മെന്റ് ചര്‍ച്ച നടത്തും. നാല് വിദ്യാര്‍ത്ഥികളെയും ഒരു മാസക്കാലം പുറത്താക്കാനാണ് മാനേജ്മെന്റിന്റെ തീരുമാനം.

ജിഷ്ണു പ്രണോയിയുടെ മരണത്തെ തുടര്‍ന്ന് സമര പരിപാടികളുമായി ആക്ഷന്‍ കൗണ്‍സില്‍ മുന്നോട്ട് നീങ്ങുന്നതിനിടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടപടിയുമായി മാനേജ്‌മെന്റ് എത്തിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top