‘സണ്ണി ലിയോണിന് ആരും പണമെറിയരുത്’; ആ പണത്തിന് ടിക്കറ്റ് വാങ്ങി സിനിമ കാണാനും ഷാരൂഖ് ഖാന്‍

ഷാരൂഖ് ഖാന്‍, സണ്ണി ലിയോണ്‍

റായിസ് എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ വിജയ ലഹരിയിലാണ് ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. ഷാരൂഖ് ഖാന്റെ ചിത്രത്തില്‍ ബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണ്‍ കൂടി വന്നപ്പോഴാണ് ചിത്രത്തിന്റെ വിജയത്തിന് ഇരട്ടി മധുരമുണ്ടായത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് കിംഗ് ഖാന്‍.

റായിസിലെ ‘ലൈല ഓ ലൈല’ എന്ന ഗാന രംഗത്താണ് സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ടത്. ഗാനത്തിന് ലഭിച്ച സ്വീകാര്യത ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ വിജയം ഉറപ്പിക്കുന്നതായിരുന്നു. തിയ്യേറ്ററുകളിലെ സ്‌ക്രീനില്‍ ഈ ഗാനരംഗം പ്രത്യക്ഷപ്പെട്ടപ്പോള്‍ സണ്ണിയ്ക്ക് നേരെ പണം എറിഞ്ഞ ആരാധകരുടെ വീഡിയോ വൈറല്‍ ആയിരുന്നു.

ഇതോടെയാണ് ആരാധകരോട് ഉപദേശവുമായി സാക്ഷാല്‍ കിംഗ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ രീതിയില്‍ സ്‌ക്രീനിലേക്ക് പണം എറിയരുത് എന്നാണ് ആരാധകരോട് ഷാരൂഖ് ഖാന്‍ പറയുന്നത്. ആ പണത്തിന് ടിക്കറ്റ് വാങ്ങി സിനിമ കാണൂ എന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു കിംഗ് ഖാന്‍. ട്വിറ്ററിലൂടെയാണ് ഷാരൂഖ് ആരാധകരോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഗാനം കാണാം:

DONT MISS
Top