ജിഷ്ണുവിന്റെ അമ്മ പിണറായിയെ ചോദ്യം ചെയ്യുന്നു; അടയാളം

സമകാലിക ലോകത്തില്‍ എല്ലാ ഏകാധിപത്യ സ്വേച്ഛാവാഴ്ചയ്ക്കും എതിരായ പ്രതിഷേധജ്വാല തെളിയിക്കപ്പെട്ടത് ക്യാംപസുകളില്‍ നിന്നാണ്. കേരളത്തിലും ക്യാംപസുകളില്‍ സമരോത്സുകം ആയപ്പോള്‍ അതിന്റെ എതിര്‍സ്ഥാനത്ത് പിണറായി വിജയന്‍ സര്‍ക്കാര്‍ വന്നു ചേര്‍ന്നു. ലോ അക്കാദമി ദുര്‍വിനിയോഗം ചെയ്യുന്ന ഭൂമി തിരിച്ചു പിടിക്കില്ലെന്ന് പ്രഖ്യാപിച്ചു പിണറായി. ക്യാംപസില്‍ പൊലിഞ്ഞു വീണ ജിഷ്ണു പ്രണോയിയുടെ വീട്ടിലേക്ക് പോകാന്‍ നേരം കിട്ടിയില്ലെന്ന് പറയാനുള്ള ധാര്‍ഷ്ട്യം കാട്ടി പിണറായി. ലക്ഷ്മി നായര്‍ പക്ഷ നിലപാട് കൊണ്ട് സ്വയം അപഹാസ്യരായി പിണറായി.കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളുടെ പശ്ചാത്തലത്തില്‍ പിണറായി വിജയനെ ചോദ്യം ചെയ്യുകയാണ് അടയാളം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top