ജലലഭ്യത കുറയുന്നു; കൃഷി നശിക്കുമെന്ന ആശങ്കയോടെ മലപ്പുറത്തെ കര്‍ഷകര്‍


മലപ്പുറം : കൃഷിയിടങ്ങളില്‍ ജലലഭ്യത കുറയുന്നത് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. മലപ്പുറം നന്നമ്പ്ര വെഞ്ചാലിപ്പാടത്ത് 350 ഹെക്ടര്‍ ഭൂമിയില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ തുടങ്ങി വെച്ച കൃഷി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായ വെളളം ശേഖരിക്കാനുളള നെട്ടോട്ടത്തിലാണ്.

ഇത്തവണ മഴ കുറഞ്ഞതും സമീപത്തെ പുഴകളില്‍ ബണ്ട് നിര്‍മ്മിച്ച് വെളളം കെട്ടിനിര്‍ത്താന്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാകാതിരുന്നതുമാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. നിലവില്‍ പാടത്ത് തന്നെ കെട്ടിനിര്‍ത്തിയിരിക്കുന്ന വെളളം, രണ്ട് ദിവസം കൊണ്ട് തീരുമെന്നിരിക്കെ പകുതിയിലധികം വളര്‍ച്ച എത്തിയ നെല്‍കതിരുകള്‍ വെളളം കിട്ടാതെ ഉണങ്ങുമെന്നാണ് കര്‍ഷകരുടെ ആശങ്ക

ജില്ലയിലെ മിക്ക പാടശേഖരകളിലേയും അവസ്ഥ ഇത് തന്നെയാണ്. മഴക്കാലത്ത് തടയിണ കെട്ടി വെളളം ശേഖരിച്ച് നിര്‍ത്താന്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാകാതിരുന്നതാണ് പ്രതിസന്ധിക്ക് കാരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top