കൊടും തണുപ്പിലും തളരാതെ മേജര്‍ മഹാദേവന്‍; 1971 ബിയോണ്ട് ദി ബോര്‍ഡേഴ്സിന്റെ ചിത്രീകരണ വീഡിയോ കാണാം

മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാഴ്ത്തി മേജര്‍ രവി- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ തയ്യാറാവുന്ന ചിത്രം 1971 ബിയോണ്ട ദി ബോര്‍ഡേഴ്സിന്റെ ചിത്രീകരണ വീഡിയോ പുറത്തുവന്നു. കൊടും തണുപ്പില്‍ ജോര്‍ജിയയില്‍ നിന്നുള്ള വീഡിയോ ആണ് ബിയോണ്ട് ദി ബോര്‍ഡേഴ്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.


ചിത്രത്തിന്റെ ഒരു ഷെഡ്യൂള്‍ ജോര്‍ജിയയിലാണെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. യുഎന്‍ ദൗത്യസേനയിലുള്ള മേജര്‍ മഹാദേവന്റെ ജീവിതമാണ് ജോര്‍ജിയയില്‍ ചിത്രീകരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ സമാധാന ദൗത്യത്തിന്റെ ഭാഗമായാണ് കേണല്‍ മഹാദേവന്‍ ജോര്‍ജിയയില്‍ എത്തുന്നത്. ഇപ്പോള്‍ അതിശൈത്യ കാലാവസ്ഥയുള്ള ജോര്‍ജിയയില്‍ നിന്നുള്ള ചിത്രീകരണരംഗത്തിന്റെ വീഡിയോ പുറത്തെത്തി. പൂജ്യം ഡിഗ്രിയാണ് രാജ്യത്ത് ശനിയാഴ്ചയുള്ള താപനില.

മോഹന്‍ലാല്‍ ഉള്‍പ്പെടുന്ന ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളും ജോര്‍ജിയന്‍ ഷെഡ്യൂളിന്റെ ഭാഗമാണ്. മാഫിയാ ശശിയാണ് സംഘട്ടനസംവിധാനം. ജോര്‍ജിയ കൂടാതെ രാജസ്ഥാന്‍, കശ്മീര്‍, പഞ്ചാബ്, പാലക്കാട്, കൊച്ചി എന്നിവിടങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 1971 ലെ ഇന്ത്യാപാക് യുദ്ധകാലത്ത് നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം. റെഡ് റോസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് നിര്‍മാണം. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

DONT MISS
Top