കണ്ണുതുറന്ന് കാണണം ഈ മഹത് മാതൃക; പ്രതിനിധികളുടെ അവയവ ദാന പ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച് ഡിവൈഎഫ്‌ഐ സമ്മേളനം

കൊച്ചി: അവയവ ദാനമെന്ന മഹാദാന പ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളന വേദി. കൊച്ചിയില്‍ നടക്കുന്ന ഡിെൈവഫ്‌ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ 650ല്‍ പരം പ്രതിനിധികളാണ് അവയവദാനത്തിന് സമ്മതമാണെന്ന പ്രതിജ്ഞ ഏറ്റെടുത്തത്. ഇടത് കൈ നെഞ്ചോടു ചേര്‍ത്ത് പ്രതിനിധികള്‍ പ്രതിജ്ഞയേറ്റു ചൊല്ലിയപ്പോള്‍ സമ്മേളനനഗരിയില്‍ രൂപം കൊണ്ടത് മഹത്തായ ധര്‍മ്മത്തിന്റെ ഒരു പുതിയ മാതൃകയായിരുന്നു.

പ്രതിജ്ഞയ്ക്കു പിന്നാലെ പ്രതിനിധികള്‍ അവയവ ദാന സമ്മതപത്രത്തില്‍ ഒപ്പിടുകയും ഇവ പ്രശസ്ത അവയവമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിദഗ്ദ്ധന്‍ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന് കൈമാറുകയും ചെയ്തു. ദേശത്തിനും ജാതിക്കും മതത്തിനും വംശത്തിനും അതീതമായി അവയവദാനത്തിന് തങ്ങള്‍ തുറന്ന മനസോടെ തയ്യാറാണെന്ന് പ്രതിനിധി സഖാക്കള്‍ പ്രതിജ്ഞാ ചെയ്തു. തുടര്‍ന്ന് സമ്മേളന ഹാളില്‍ ഇങ്ക്വിലാബ് വിളികള്‍ മുഴങ്ങി.

ഒരു യുവജന സംഘടനയുടെ അഖിലേന്ത്യ സമ്മേളനത്തിലെ പ്രതിനിധികള്‍ ഒന്നാകെ അവയവദാന സമ്മതപത്രം കൈമാറുന്നത് ആദ്യമായിട്ടായിരിക്കുമെന്ന് ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.  ഒരു ഹിന്ദുവിന്റെ ഹൃദയം ക്രൈസ്തവനില്‍ തുടിക്കുമെന്ന് തെളിയിച്ച ഡോക്ടറാണ് പെരിയപ്പുറമെന്ന എം.ബി. രാജേഷ് എം.പി.യുടെ വാക്കുകള്‍ നിറഞ്ഞ മുദ്രാവാക്യം വിളിയോടെയാണ് സമ്മേളന നഗരി ഏറ്റെടുത്തത്.

DONT MISS
Top