ഓണ്‍ലൈനിലൂടെ ഭക്ഷണ വില്‍പ്പനയ്ക്ക് ലൈസന്‍സ് നിര്‍ബന്ധം; കര്‍ശന നിബന്ധനകളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്‌

പ്രതീകാത്മക ചിത്രം

ദില്ലി : ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതിനായി ലൈസന്‍സ് കരസ്ഥമാക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം നിര്‍ദേശിച്ചു. ഇവ പരിശീലം ലഭിച്ച ആളുകളിലൂടെ തന്നെ ജനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്.

ഓണ്‍ലൈനായി ഭക്ഷ്യവസ്തു വിപണനം നടത്തുന്നവരെയാണ് ഇത് പ്രധാനമായും ബാധിക്കപ്പെടുക. ഇ- കോമേഴ്‌സ് സൈറ്റുകള്‍ വഴിയുള്ള ഭക്ഷ്യ വസ്തു വിപണനം നിയന്ത്രിക്കുന്നതിനായാണ് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

ഈ നിയമ പ്രകാരം ഇ-കൊമേഴ്‌സ് സൈറ്റുകള്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിനായി സംസ്ഥാന തലത്തിലും, ജില്ലാ തലത്തിലും, പ്രാദേശിക തലത്തിലും ഓഫീസുകള്‍ ആരംഭിക്കേണ്ടതായും, വിതരണത്തിനും, ശേഖരണത്തിനും, വാഹനസൗകര്യമുള്‍പ്പെടെയുള്ളവ നടപ്പാക്കേണ്ടി വരും. ഭക്ഷണ വസ്തുക്കള്‍ ദീര്‍ഘ ദൂര സ്ഥലങ്ങളില്‍ വിതരണം ചെയ്യുമ്പോള്‍
കേടുപാട് സംഭവിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തുവാനാണ് പരിശീലം ലഭിച്ചവര്‍ തന്നെ വിതരണം നടത്തണമെന്ന് പറഞ്ഞിട്ടുള്ളത്.ഇ-കൊമേഴ്‌സ് സൈറ്റുകള്‍ വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളെ സംബന്ധിച്ച് പരാതികള്‍ ഉയരുന്നതിനാലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടികളിലേക്ക് നീങ്ങിയത്.

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നവരില്‍ ചെറുകിട വ്യാപാരികള്‍ മുതല്‍ വന്‍കിട ഹോട്ടലുകള്‍ വരെ ഉള്‍പ്പെട്ടതിനാല്‍ ഭക്ഷ്യഗുണ നിലവാരം ഉറപ്പാക്കുവാന്‍ സഹായകമാകുന്നതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top