വെടിവെപ്പിനെ തുടര്‍ന്ന് പാരിസിലെ ലൂവ്‌റെ മ്യൂസിയം അടച്ചു; ഒരു സൈനികന് പരുക്ക്

ആക്രമണം നടന്ന സ്ഥലത്തെത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍

പാരിസ്: പാരിസിലെ പ്രശസ്തമായ ലൂവ്‌റെ മ്യൂസിയത്തില്‍ വെടിവെപ്പ്. സംഭവത്തെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം മ്യൂസിയം അടച്ചു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഉണ്ടായത്. അതിക്രമിച്ച് കടന്ന് സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിച്ച വ്യക്തിക്ക് നേരെയാണ് സുരക്ഷാ സേന വെടിയുതിര്‍ത്തത്.

അടിവയറില്‍ വെടിയേറ്റ അക്രമി ഗുരുതരാവസ്ഥയിലാണ്. സൈനികന് തലയ്ക്കാണ് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് മ്യൂസിയത്തിന്റെ സുരക്ഷ വര്‍ധിപ്പിച്ചതായി ഫ്രഞ്ച് സൈന്യം അറിയിച്ചു. രാജ്യമെമ്പാടും സുരക്ഷ ശക്തമാക്കാന്‍ ഫ്രഞ്ച് സര്‍ക്കാറും തീരുമാനിച്ചിട്ടുണ്ട്.

രാജ്യത്തിനകത്തുള്ളവര്‍ തന്നെയാണ് ഭീകരര്‍ എന്ന് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസിനോവ് പറഞ്ഞു. ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഫ്രാന്‍സിലെ സ്ഥലങ്ങളിലൊന്നാണ് ലൂവ്‌റെ മ്യൂസിയം. ഗുരുതരമായ സംഭവങ്ങളാണ് അവിടെ ഉണ്ടായതെന്നാണ് ആഭ്യന്തരമന്ത്രാലയം വിലയിരുത്തിയിരിക്കുന്നത്.

പാരിസിലെ ലൂവ്‌റെ മ്യൂസിയം ഒരു ഇസ്‌ലാമിക് ഭീകരന്‍ ആക്രമിച്ചുവെന്നും വിനോദസഞ്ചാരികള്‍ അവിടെ കുടുങ്ങിക്കിടക്കുകയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ജെ ട്രംപ് ട്വീറ്റ് ചെയ്തു.

ട്രംപിന്റെ ട്വീറ്റ്:

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top