എയിംസില്‍ നിന്നും വീണ്ടും വ്യാജ ഡോക്ടറെ പിടികൂടി

ദില്ലി: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ വീണ്ടും വ്യാജ ഡോക്ടറുടെ സാന്നിധ്യം. ഡോക്ടര്‍ എന്ന് സ്വയം ചമഞ്ഞ് രോഗികളെ പരിശോധിച്ച വാരണസി സ്വദേശി റിതിരാജ് ത്രിപാഠിയെയാണ് എയിംസ് അധികൃതര്‍ കൈയ്യോടെ പിടികൂടിയത്.

സ്‌തെസ്‌കോപ്പും അണിഞ്ഞ് എമര്‍ജന്‍സി വാര്‍ഡില്‍ രോഗികളെ പരിശോധിക്കവെയാണ് ത്രിപാഠി പിടിയിലാകുന്നത്. എമര്‍ജന്‍സി വാര്‍ഡില്‍ ത്രിപാഠി മാസ്‌ക് ധരിച്ചിരുന്നില്ലായെന്ന് എയിംസ് സെക്യൂരിറ്റി ഓഫീസര്‍ മാധ്യമങ്ങളെ അറിയിച്ചു.

എയിംസിലെ ഡോക്ടര്‍ വേഷം ചമഞ്ഞ ത്രിപാഠി, രോഗികളില്‍ നിന്നും നല്ല ഒരു തുക ഈടാക്കിയിരുന്നതായി ഔദ്യോഗിക പ്രസ്താവനയില്‍ എയിംസ് വ്യക്തമാക്കി. താന്‍ മോറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയില്‍ നിന്നുള്ള ബിരുദദാരിയാണെന്ന് ത്രിപാഠി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

തനിക്ക് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടി ത്രിപാഠി എയിംസിന് കത്തയച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് എയിംസില്‍ നിന്നും വ്യാജ ഡോക്ടറെ പിടികൂടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top