പിരാനയുടെ ‘ഒടുക്കത്തെ’ മാംസക്കൊതി, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ (വീഡിയോ)

പ്രതീകാത്മക ചിത്രം

പിരാന മത്സ്യങ്ങളുടെ മാംസാഹാര പ്രിയത്തേക്കുറിച്ച് നമുക്കറിയാം. പിരാന എന്ന പേരിലിറങ്ങിയ ഹോളിവുഡ് ചിത്രം ഇവറ്റകളുടെ സ്വഭാവത്തിന്റെ ഏകദേശ ചിത്രം നമുക്കു തന്നു. എന്നാല്‍ സിനിമയില്‍ ചിത്രീകരിച്ചതില്‍ അല്‍പം അതിശയോക്തിയില്ലേ എന്നൊരു ചിന്ത ചിലര്‍ക്കെങ്കിലുമുണ്ടാവും.

അങ്ങനെയുള്ളവര്‍ക്കായിതാ യഥാര്‍ത്ഥ പിരാനയുടെ മാംസക്കൊതി ചിത്രീകരിക്കുന്ന ദൃശ്യങ്ങള്‍ സൈബര്‍ ലോകത്ത് വൈറലായിക്കൊണ്ടിരിക്കുകയാണ്. ശരിക്കുമുള്ള പിരാനയ്ക്ക് സിനിമയില്‍ കാണുന്നതിനേക്കാള്‍ ഒരല്‍പം വലിപ്പക്കുറവുണ്ടെന്നല്ലാതെ യാതൊരു വ്യത്യാസവും കാഴ്ച്ചയിലില്ല. മാത്രമല്ല, മാംസക്കൊതി കുറച്ചു കൂടുതലുമാണെന്നാണ് വീഡിയോ ദൃശ്യം കാണുന്നവരുടെ പ്രതികരണം.

പിരാനകളെ കൂട്ടമായി വളര്‍ത്തുന്ന ഒരു ഫാം എന്നുതോന്നിക്കുന്ന സ്ഥലത്തുവച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഒരു മനുഷ്യന്‍ വലിയൊരു കാളത്തല പിരാന മത്സങ്ങള്‍ ഉള്ള കുളത്തിലേക്ക് ഇറക്കുന്നതായാണ് വീഡിയോ. ശേഷം ഉയര്‍ത്തുമ്പോള്‍ നൂറുകണക്കിന് പിരാന മീനുകള്‍ കാളത്തലയിലെ മാംസളമായ ഭാഗത്ത് കടിച്ചുതൂങ്ങി കിടക്കുന്നു. പിന്നീട് മീനുകള്‍ കടിവിട്ട് വെള്ളത്തിലേക്കുതന്നെ വീഴുന്നു. വീണ്ടും  ഇറക്കി ഉയര്‍ത്തുമ്പോഴും ഇതുതന്നെ അവസ്ഥ. വെള്ളത്തില്‍ വച്ച് പിരാനകള്‍ മത്സരിച്ച് കടിച്ചുപറിക്കുന്നതും വീഡിയോയില്‍ കാണാം. കൊമ്പുകളില്‍ പിടിച്ചാണ് കാളത്തല വെള്ളത്തില്‍ മുക്കുന്നത്.

ദക്ഷിണ അമേരിക്കയിലെ നദികളാണ് പിരാനയുടെ സ്വാഭാവിക വാസസ്ഥലം. ഇതുകൂടാതെ ലോകത്തില്‍ പലയിടങ്ങളിലും ഇവയെ മാംസത്തിനായി വളര്‍ത്തുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top