ട്രംപിന്റെ കുടിയേറ്റ നയത്തിനെതിരെ നിയമ നടപടിക്കൊരുങ്ങി ആപ്പിള്‍

ന്യുയോര്‍ക്ക് : അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് സ്ഥാനമേറ്റതിന് പിന്നാലെ തികച്ചും വിവാദപരമായ തീരുമാനങ്ങളാണ് ഇതുവരെ കൈക്കോണ്ടിട്ടുള്ളത്. ട്രംപ് തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്ന തരത്തിലാണ് മുന്നോട്ട് പോകുന്നത്. എഴു രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാരെ നിരോധിക്കുവാന്‍ അമേരിക്ക ഇറക്കിയ ഉത്തരവിന്, ലോകമെമ്പാടും കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.

അമേരിക്ക അതിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ലോകത്തിലെ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാവായ ആപ്പിളാണ് അമേരിക്കയുടെ നയത്തിനെതിരെ ആദ്യം തന്നെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്ക പുതുതായി നടപ്പാക്കുന്ന കുടിയേറ്റ നിയമത്തിനെതിരെ നിയമ നടപടി സ്വീകരിക്കുവാനാണ് കമ്പനിയുടെ തീരുമാനം.

രാജ്യത്തെ മറ്റ് പ്രമുഖ കമ്പനികളെ പോലെ പ്രസിഡന്റിന്റെ നയം ഞങ്ങളില്‍ ആശങ്കയാണ് ഉണ്ടാക്കുന്നത്. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള പ്രഗത്ഭരായ സാങ്കേതിക പ്രവര്‍ത്തകരാണ് ആപ്പിളിനെ ആഴത്തില്‍ വേരിറങ്ങുവാന്‍ സഹായകമാകുന്നത്. കുടിയേറ്റ നിയമം പ്രാവര്‍ത്തികമാകുന്നത് വഴി കമ്പനിക്ക് അവരുടെ സേവനം നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമെന്നും ആപ്പിളിന്റെ സിഇഒ ടിം കുക്ക് അഭിപ്രായപ്പെട്ടു. കമ്പനിയുടെ നൂറു കണക്കിന് തൊഴിലാളികളെയാണ് നിയമം സാരമായി ബാധിക്കുവാന്‍ പോകുന്നത്.

വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ഈ സാഹചര്യം മറികടക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തി വരുന്നതായും ആപ്പിള്‍ പ്രതിനിധികള്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top