മൃഗശാലയില്‍ ജോലിക്കാരന് സീബ്രയുടെ ആക്രമണം; കൈയില്‍ കടിച്ച് കുടഞ്ഞ ശേഷം ഏറെ ദൂരം വലിച്ചിഴച്ചു; ആളുകള്‍ പിറകെ ഓടിയിട്ടും കടിവിട്ടില്ല; ഞെട്ടിക്കുന്ന വീഡിയോ

മൃഗശാല ജീവനക്കാരനെ സീബ്ര കടിച്ചു വലിക്കുന്നു

ബെയ്ജിങ്: ടിക്കറ്റെടുക്കാതിരിക്കാന്‍ മതില്‍ ചാടിയ യുവാവിനെ കടുവ ആക്രമിച്ചു കൊന്ന സംഭവം ഏറെ ഞെട്ടലോടെയാണ് ഏവരും കേട്ടത്. ചൈനയിലെ നിങ്‌ബോയിലെ മൃഗശാലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഇതേ മൃഗശാലയില്‍ നിന്നും മറ്റൊരു ആക്രമണ വാര്‍ത്തയും കൂടി എത്തിയിരിക്കുകയാണ്. ഇവിടെ മൃഗശാല സൂക്ഷിപ്പുകാരനെ ആക്രമിച്ചത് സീബ്രയാണ്. കൈയില്‍ കടിച്ച് കുടഞ്ഞ ശേഷം ഇയാളെ ഏറെ ദൂരം വലിച്ചിഴയ്ക്കുകയുണ്ടായി. സീബ്രയുടെ കടിയില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാള്‍ ശ്രമിക്കുന്നുണ്ടെങ്കിലും സീബ്ര കടിവിടുന്നില്ല. തുടര്‍ന്ന് മൃഗശാലയിലെ മറ്റ് ജോലിക്കാര്‍ വടിയും മറ്റും ഉപയോഗിച്ച് സീബ്രയുടെ ആക്രമണത്തില്‍ നിന്നും യുവാവിനെ രക്ഷിക്കാന്‍ പരിശ്രമിക്കുകയാണ്. രണ്ട് മിനിട്ടോളമാണ് യുവാവിനേയും കടിച്ചു പിടിച്ച് സീബ്ര ഓടിയത്.

ഴാങ് എന്ന യുവാവിനേയായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച ഒന്നിലധികം കടുവകള്‍ ആക്രമിച്ചു കൊന്നത്. ടിക്കറ്റെടുക്കാതെ മൃഗശാലയില്‍ പ്രവേശിക്കാന്‍ യുവാവ് മതില്‍ ചാടുകയായിരുന്നു. ഭാര്യയും മകനും നോക്കിനില്‍ക്കെയാണ് ഴാങ് ആക്രമിക്കപ്പെട്ടത്. വന്യജീവി സങ്കേതത്തിലെ ജീവനക്കാര്‍ക്ക് നിസഹായകരായി നോക്കി നില്‍ക്കാന്‍ മാത്രമാണ് സാധിച്ചത്. മൃഗശാല സന്ദര്‍ശിക്കുന്നതിന് മുതിര്‍ന്നവര്‍ക്ക് 130 യുവാനും കുട്ടികള്‍ക്ക് 70 യുവാനുമാണ്. ഇത് ഒഴിവാക്കുന്നതിന് വേണ്ടിയായിരുന്നു യുവാവിന്റെ ‘അതിക്രമം’.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top