കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ഉന്നമനത്തിനായുള്ള ബജറ്റെന്ന് പ്രധാനമന്ത്രി; ബജറ്റില്‍ പ്രകടമാകുന്നത് അഴിമതിക്കെതിരായ സര്‍ക്കാരിന്റെ പ്രതിബദ്ധത

നരേന്ദ്ര മോദി

ദില്ലി: രാജ്യത്തെ കര്‍ഷകരുടേയും പാവപ്പെട്ടവരുടേയും ഗ്രാമീണ മേഖലയുടേയും ഉന്നമനം ലക്ഷ്യംവെച്ചുള്ള ബജറ്റാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാവപ്പെട്ട വിഭാഗത്തിന്റെ കരങ്ങള്‍ക്ക് ശക്തിപകരുന്ന മികച്ച ബജറ്റാണ് ഇതെന്നും മോദി പറഞ്ഞു. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയാരുന്നു പ്രധാനമന്ത്രി.


അഴിമതി, കള്ളപ്പണം എന്നിവയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് ബജറ്റിലൂടെ പ്രകടമാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകര്‍, പാവപ്പെട്ടവര്‍, ദലിത്, പീഡിപ്പിക്കപ്പെടുന്നവര്‍ എന്നവരെ കേന്ദ്രീകരിച്ചുള്ള ബജറ്റാണിത്. കര്‍ഷകര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ഭവന മേഖലയേയും ബജറ്റ് കാര്യമായി പരിഗണിച്ചിട്ടുണ്ട്.


എല്ലാ തരത്തിലും രാജ്യം ഇന്ന് കടന്നുപോകുന്ന മാറ്റങ്ങള്‍ക്ക് ബലമേകുന്നതാണ് ബജറ്റെന്ന് മോദി പറഞ്ഞു. ചെറുകിട വ്യവസായ മേഖലയ്ക്ക് ആഗോള വിപണിയുമായി പോരാടുന്നതിന് സഹാകമേകുന്നതാണ് ബജറ്റ്.

റെയില്‍വെ ബജറ്റിനെ പൊതു ബജറ്റുമായി യോജിപ്പിച്ചത് ഗതാഗത മേഖലയുടെ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. റെയില്‍വെയുടെ സുരക്ഷയ്ക്കാണ് റെയില്‍ ബജറ്റ് ഊന്നല്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top